ന്യൂസ് ഡെസ്ക് : ഭക്ഷണക്രമം, ചിട്ടയായ ജീവിതശൈലി എന്നിവ ഷുഗര്‍ നില നിയന്ത്രിക്കുന്നതിന് സഹായകമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ പ്രമേഹമുള്ളവര്‍ രാവിലെ വെറും വയറ്റില്‍ കുടിക്കേണ്ട അഞ്ച് തരം പാനീയങ്ങളെ കുറിച്ച് അറിയാം
ഉലുവ വെള്ളം…
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഉലുവ സ്വാഭാവികമായി ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്തുന്നതിന് സഹായകമാണ്. ലയിക്കുന്ന നാരുകളും സാപ്പോണിൻസ് അടങ്ങിയിട്ടുള്ളതിനാല്‍ ദഹനം മന്ദഗതിയിലാക്കാനും കാര്‍ബോഹൈഡ്രേറ്റ് ആഗിരണം ചെയ്യാനും രക്തത്തിലെ ഗ്ലൂക്കോസ് നിയന്ത്രിക്കാൻ സഹായിക്കും. കൊളസ്ട്രോള്‍, രക്തസമ്മര്‍ദ്ദം എന്നിവ കുറയ്ക്കുന്നതിനുള്ള സൂപ്പര്‍ഫുഡ് കൂടിയാണ് ഉലുവ. രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ ഉലുവ വെള്ളം സഹായിക്കും.
നെല്ലിക്ക കറ്റാര്‍വാഴ ജ്യൂസ്…നെല്ലിക്കയുടെയും കറ്റാര്‍വാഴയുടെയും ശക്തമായ സംയോജനം ഇൻസുലിൻ സ്രവണം വര്‍ദ്ധിപ്പിച്ച് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. നെല്ലിക്കയ്ക്ക് പ്രമേഹ വിരുദ്ധ ഗുണങ്ങളുണ്ട്. കൂടാതെ രക്തത്തിലെ ഗ്ലൂക്കോസ് മെറ്റബോളിസം വര്‍ദ്ധിപ്പിക്കാൻ സഹായിക്കുന്നു. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നതിന് പുറമെ, കറ്റാര്‍വാഴ ജെല്‍ കഴിക്കുന്നത് വേഗത്തില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും.
ചിയ വിത്ത് വെള്ളം…
നാരുകള്‍, പ്രോട്ടീൻ, ഒമേഗ-3 ഫാറ്റി ആസിഡുകള്‍ എന്നിവയാല്‍ സമ്ബന്നമായ ചിയ വിത്തുകള്‍ക്ക് കുറഞ്ഞ ഗ്ലൈസെമിക് സൂചികയാണുള്ളത്. കൂടാതെ രക്തത്തിലെ പഞ്ചസാരയുടെ വര്‍ദ്ധനവ് തടയുന്നു. ഒരു ടേബിള്‍സ്പൂണ്‍ ചിയ വിത്തുകള്‍ ഒരു കുപ്പി വെള്ളത്തില്‍ ചേര്‍ക്കുക. ശേഷം അതിലേക്ക് അല്പം നാരങ്ങ നീര് ചേര്‍ക്കുക. പ്രമേഹമുള്ളവര്‍ ദിവസവും രാവിലെ ഈ വെള്ളം കുടിക്കുക.
തുളസി ചായ…
പ്രമേഹത്തെയും അതിന്റെ സങ്കീര്‍ണതകളെയും നിയന്ത്രിക്കാൻ സഹായിക്കുന്ന ഹൈപ്പോഗ്ലൈസെമിക്, ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങള്‍ തുളസിയിലുണ്ട്. തുളസി ഇൻസുലിൻ സംവേദനക്ഷമതയും ഗ്ലൂക്കോസ് മെറ്റബോളിസവും മെച്ചപ്പെടുത്തുന്നു. തുളസി നീര്, ഇഞ്ചി നീര്, നാരങ്ങ നീര് എന്നിവ യോജിപ്പിച്ച് കുടിക്കുക.
മല്ലി വെള്ളം…
മല്ലി വിത്തുകളില്‍ ഫ്ലേവനോയ്ഡുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് വീക്കം കുറയ്ക്കുകയും ഓക്സിഡേറ്റീവ് സമ്മര്‍ദ്ദം കുറയ്ക്കുകയും സഹായിക്കുന്നു.