രാജ്യത്തെ ജയിലുകളില്‍ തടവുകാരുടെ എണ്ണം വർധിക്കുന്നു : വിവരങ്ങള്‍ ആവശ്യപ്പെട്ട് സുപ്രീംകോടതി

ന്യൂഡല്‍ഹി: രാജ്യത്തെ ജയിലുകളില്‍ തടവുകാരുടെ എണ്ണം വർധിക്കുന്നതില്‍ വിവരങ്ങള്‍ ആവശ്യപ്പെട്ട് സുപ്രീംകോടതി.ഇതുസംബന്ധിച്ച പുതുക്കിയ വിവരങ്ങള്‍ നല്‍കാൻ ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബഞ്ച് നിർദേശം നല്‍കിയിട്ടുണ്ട്.

Advertisements

രാജ്യത്തെ ജയിലുകളിലെ തിരക്ക് നിയന്ത്രിക്കാൻ സ്വീകരിച്ച നടപടികള്‍ ഉള്‍പ്പെടെയുള്ള പുതുക്കിയ വിവരങ്ങള്‍ മെയ് 18ന് മുൻപ് നല്‍കാനാണ് സുപ്രീംകോടതി സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നിർദേശം നല്‍കിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വനിത ജയിലുകളിലെ സൗകര്യങ്ങള്‍, തടവുകാർക്കൊപ്പം കഴിയുന്ന കുട്ടികളുടെ വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ എന്നിവയും റിപ്പോർട്ടില്‍ ഉള്‍പ്പെടുത്തണം. നിലവിലെ തടവുകാരുടെ എണ്ണം, ജയില്‍ജീവനക്കാരുടെ അംഗീകൃത തസ്തികകള്‍, ഒഴിവുകള്‍ എന്നിവയും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

Hot Topics

Related Articles