“അവരുടെ പാർട്ടിക്കാർ തന്നെ, അവർ തന്നെ തീർത്തോളും” : വൈദികനെതിരായ മുഖ്യമന്ത്രിയുടെ പരാമർശത്തിൽ പ്രതികരിച്ച് സുരേഷ് ഗോപി

കോഴിക്കോട്: വൈദികനെതിരായ മുഖ്യമന്ത്രിയുടെ പരാമർശത്തിൽ പ്രതികരണവുമായി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. അത് മുഖ്യമന്ത്രിയുടെ നാവാണ്. അത് മുഖ്യമന്ത്രിയുടെ ചിന്തയാണെന്നുമായിരുന്നു സുരേഷ് ​ഗോപി പറഞ്ഞത്. അവരുടെ പാർട്ടിക്കാർ തന്നെയാണ്. അത് അവർ തന്നെ തീർത്തോളുമെന്നും സുരേഷ് ​ഗോപി പറഞ്ഞു. 

Advertisements

മാധ്യമങ്ങളുടെ ചോദ്യത്തോടായിരുന്നു പ്രതികരണം. യാക്കോബായ സഭ നിരണം മുൻ ഭദ്രാസനാധിപൻ മാർ ​ഗീവർ​ഗീസ് കൂറിലോസിനെതിരെയാണ് മുഖ്യമന്ത്രിയുടെ പരാമർശമുണ്ടായത്. പുരോഹിതരുടെ ഇടയിലും വിവരദോഷികൾ ഉണ്ടാവുമെന്നായിരുന്നു പിണറായിയുടെ പരാമർശം. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എയിംസ് കോഴിക്കോട് വേണമെന്ന എം.കെ രാഘവന്റെ പരാമർശത്തോട് സുരേഷ് ​ഗോപിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു. രാഘവന് അങ്ങിനെ പറയാൻ അവകാശമുണ്ട്. എവിടെ വേണമെന്ന് പറയാൻ എനിക്കും അവകാശം ഉണ്ട്. രാഘവൻ പറഞ്ഞതിലാണ് തെറ്റെന്നും സുരേഷ് ഗോപി പറഞ്ഞു. അതേസമയം, കേന്ദ്രസഹമന്ത്രിയായി ചുമതലയേറ്റ സുരേഷ് ഗോപി ഇന്ന് കണ്ണൂരിലെത്തും. 

രാവിലെ പതിനൊന്ന് മണിയോടെ കണ്ണൂരിലെത്തുന്ന സുരേഷ് ഗോപി മാടായി കാവ്, രാജരാജേശ്വര ക്ഷേത്രം, പറശിനിക്കടവ് മുത്തപ്പൻ മഠപ്പുര എന്നിവിടങ്ങളിൽ ദർശനം നടത്തും. പിന്നീട് കണ്ണൂര്‍ പയ്യാമ്പലത്തെ മാരാർ ജി സ്മൃതി കുടീരത്തിലെത്തി പുഷ്പാർച്ചന നടത്തും. തുടർന്ന് കല്യാശേരിയിലേക്ക് പോകുന്ന സുരേഷ് ഗോപി മുൻ മുഖ്യമന്ത്രി സിപിഎം നേതാവായിരുന്ന ഇ. കെ നായനാരുടെ വീട്ടിലെത്തി ഭാര്യ ശാരദ ടീച്ചറെ സന്ദർശിക്കും. ശേഷം കൊട്ടിയൂർ ക്ഷേത്രത്തിലും ദർശനം നടത്തും. പിന്നീട് തൃശൂരിലേക്ക് മടങ്ങും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.