ടാവിയിലൂടെ ഹൃദയ വാല്‍വ് മാറ്റിവച്ച ജില്ലാപഞ്ചായത്ത് മുൻമെംമ്പർ ഇന്ന് ആശുപത്രി വിടും; ആരോഗ്യനിലയിൽ ആശങ്കവേണ്ട: കാർഡിയോളജി മേധാവി ഡോ വി എൽ ജയപ്രകാശ്

ഗാന്ധിനഗർ :ഹൃദയം തുറക്കാതെ വാൽവ് മാറ്റിവച്ച പത്തനംതിട്ട ജില്ലാ പഞ്ചായത്ത് മുൻ മെംമ്പർ ഇന്ന് ആശുപത്രി വിടും. ആ
രോഗ്യ സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ടെന്നും ആരോഗ്യനിലയിൽ ആശങ്കവേണ്ടെന്നും ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയ കാർഡിയോളജി മേധാവി ഡോ വി എൽ ജയപ്രകാശ് പറഞ്ഞു.

Advertisements

അടൂർ തെങ്ങമം കിഴക്കേഹരി വിലാസത്തിൽ തുളസീധരകുറിപ്പി
ന്റെ ഭാര്യയും പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അടൂർ പള്ളിക്കൽ ഡിവിഷൻ മുൻ അംഗവുമായിരുന്ന സുധാകുറുപ്പി (61) നെയാണ് ശസ്ത്രക്രിയക്ക് വിധേയമാക്കിയത്. ശനിയാഴ്ചയായിരുന്നു ടാവി എന്ന ആധുനിക ശസ്ത്രക്രിയക്ക് വിധേയമായത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഹൃദയംതുറക്കാതെ
രക്തക്കുഴലിനു മുകളില്‍ കൂടി കടത്തിവിടുന്ന ട്യൂബിലൂടെ (കത്തീറ്റര്‍) ഹൃദയ വാല്‍വ് മാറ്റുന്ന നൂതന ശസ്ത്രക്രിയയാണ് ടാവി. ഇത് വിജയകരമായി നടത്തി വീണ്ടും ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് കോട്ടയം മെഡിക്കൽ കോളജ് .

കോട്ടയംമെഡിക്കല്‍ കോളജില്‍ ഇതാദ്യമായാണ് ടാവി ശസ്ത്രക്രിയ നടക്കുന്നത്.
തകരാറിലായ അയോര്‍ട്ടിക് വാല്‍വ് മാറ്റിവയ്ക്കേണ്ടതും എന്നാല്‍ പ്രായാധിക്യമോ മറ്റു അവശതകളോ കാരണം ഹൃദയം തുറന്നുള്ള ശസ്ത്രക്രിയക്ക് വിധേയരാകാന്‍ സാധിക്കാത്തവരിലുമാണ് ടാവി ചെയ്യുന്നത്. അയോര്‍ട്ടിക് സ്റ്റിനോസിസ് ഉള്ളപ്പോഴും വളരെ ചുരുക്കമായി അയോര്‍ട്ടിക് വാല്‍വിന് ചോര്‍ച്ച വരുന്ന അവസ്ഥയിലുമാണ് ടാവി ചെയ്യാറുള്ളത്.

ടാവിക്ക് സാധാരണ വാല്‍വ് മാറ്റിവയ്ക്കല്‍ ശാസ്ത്രക്രിയയുമായി വ്യത്യാസങ്ങളുണ്ട്. പ്രായം കൂടിയവര്‍, ശ്വാസകോശ സംബന്ധമായ അസുഖമുള്ളവര്‍, ഹൃദയത്തിന്റെ പമ്പിങ് കുറഞ്ഞവര്‍ എന്നിവരില്‍ ഹൃദയം തുറന്നുള്ള (ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറി) ശസ്ത്രക്രിയ ബുദ്ധിമുട്ടാണ്. ഇങ്ങനെ യുള്ള രോഗികള്‍ക്കാണ് ടാവി ശസ്ത്രക്രിയ ചെയ്യുന്നത്. രോഗിയെ ബോധം കെടുത്താതെയും വലിയ മുറിവ് ഉണ്ടാക്കാതെയും ചെയ്യുന്നതിനാൽ രക്തനഷ്ടം കുറവാണ് എന്ന പ്രത്യേകതയും ഈ ശസ്ത്രക്രീയ ഉണ്ട് .
കുറഞ്ഞ ദിവസത്തെ ആശുപത്രി വാസത്തിനു ശേഷം വളരെ വേഗം തന്നെ രോഗിക്ക് സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാന്‍ സാധിക്കും.

മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാര്‍, കാര്‍ഡിയോളജി വിഭാഗം മേധാവിയും ഒന്നാം യൂണിറ്റ് തലവനുമായ ഡോ. വി.എല്‍. ജയപ്രകാശ്, ഡോ. ആശിഷ് കുമാര്‍, രണ്ടാം യൂണിറ്റ് മേധാവി ഡോ. സുരേഷ് മാധവൻ, ഡോ. എന്‍. ജയപ്രസാദ്, ഡോ. സുധ ,ഡോ. ജിത്തു സാം രാജൻ,ഡോ. പി.ജി അനീഷ്, കാർഡിയക് അനസ്തെഷ്യ മേധാവി ഡോ. മഞ്ജുഷ പിള്ള, നഴ്സുമാരായ എലിസബത്ത്, ഗോപിക, ടെക്നീഷ്യന്മാരായ അരുണ, ജിജിന്‍, സന്ധ്യ എന്നിവരടങ്ങിയ മെഡിക്കല്‍ സംഘമാണ് ടാവിക്ക് നേതൃത്വം നല്‍കിയത്.

പ്രിന്‍സിപ്പല്‍ ഡോ. ശങ്കറും സന്നിഹിതനായിരുന്നു. സ്വകാര്യ ആശുപത്രിയിൽ 13 ലക്ഷം ചെലവു വരുന്ന ശസ്ത്രക്രിയ ഏകദേശം 11 ലക്ഷം രൂപയ്ക്ക് പൂര്‍ത്തീകരിക്കാനായി. ശസ്ത്രക്രീയ വിജയകരമായി നടത്തിയ കാർഡിയോളജി വിഭാഗത്തിലെ ശസ്ത്ര ക്രിയാ സംഘത്തെ ആരോഗ്യ മന്ത്രി വീണാജോർജ്ജ്, സഹകരണ രജിസ്ടേഷൻ മന്ത്രി വി എൻ വാസവൻ എന്നിവർ നേരിട്ട് വിളിച്ച് ശസ്ത്രക്രീയാ അഭിനന്ദിച്ചു.

Hot Topics

Related Articles