അതിരമ്പുഴ: കെ.ഇ. കോളേജ് സോഷ്യൽ വർക്ക് വിഭാഗമായ കുര്യാക്കോസ് ഏലിയാസ് ഡെവലപ്പ്മെന്റ് ആക്ഷൻ & സർവ്വീസ് സൊസൈറ്റി( കേദസ്) യുടെ നേതൃത്വത്തിൽ അതിരമ്പുഴ സെന്റ്. അലോഷ്യസ് ഹയർ സെക്കൻ്ററി സ്കൂളിൽ വച്ച് നടത്തപ്പെടുന്ന അവധിക്കാല പഠന ശിബിരം ‘ തേജസ്’ അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജി തടത്തിൽ ഉദ്ഘാടനം ചെയ്തു.
കെ. ഇ കോളേജ് ബർസാറും കേദസ് ഡയറക്ടറുമായ ഫാ. ബിജു തോമസ് സിഎംഐ അധ്യക്ഷത വഹിച്ച യോഗത്തിൽ കേദസ് പ്രോജക്ട് കോർഡിനേറ്റർ മിസ്. ഷെറിൻ കെ. സി, സോഷ്യൽ വർക്ക് വിഭാഗം അധ്യാപകരായ മിസ്. അൽഫിയ പി ഷംസ്, മിസ്. ഷാനി മോൾ പി എസ്, ലതിക ദിവാകരൻ, സോജ ജോസ് എന്നിവർ സംസാരിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ശനിയാഴ്ച സമാപിക്കുന്ന ക്യാമ്പിൽ ഊർജ്ജ സംരക്ഷണത്തേക്കുറിച്ചുള്ള ക്ലാസുകൾക്കൊപ്പം നൃത്തം, സംഗീതം , ചിത്രരചനാ എന്നിവയിലും കുട്ടികൾക്ക് പരിശീലനം നൽകുന്നു. പ്രദേശത്തെ വിവിധ സ്കൂളുകളിൽ നിന്നായി 50 കുട്ടികൾ ആണ് ക്യാമ്പിൽ പങ്കെടുക്കുന്നത്.