തേജസ് റസിഡൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി ആഘോഷം നടത്തി

ഫോട്ടോ:രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 156-ാം ജന്മവാർഷികത്തോടനുബന്ധിച്ച് തേജസ് റസിഡൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഗാന്ധി ജയന്തി ആഘോഷം അസോസിയേഷൻ പ്രസിഡൻ്റ് റിട്ട ക്യാപ്ടൻ എ. വിനോദ് കുമാർ ഉദ്ഘാടനം ചെയ്യുന്നു

Advertisements

വൈക്കം: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 156-ാം ജന്മവാർഷികത്തോടനുബന്ധിച്ച് തേജസ് റസിഡൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികളോടെ ഗാന്ധി ജയന്തി ആഘോഷിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തേജസ് റസിഡൻ്റ്സ് അസോസിയേഷൻ പ്രസിഡന്റ് റിട്ട. ക്യാപ്ടൻ എ. വിനോദ് കുമാർ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു. തുടർന്ന് ഗാന്ധിജിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി. ആഘോഷത്തിൻ്റെ ഭാഗമായി

മധുരപലഹാര വിതരണവും നടത്തി. റസിഡൻ്റ്സ് അസോസിയേഷൻ വൈസ് പ്രസിഡന്റ്‌ ജോണിഉണ്ണിത്തുരുത്തിൽ, ജോയിന്റ് സെക്രട്ടറി കൃഷ്ണകുമാർ ശ്രീപദം, കമ്മറ്റി അംഗങ്ങളായ ശ്യാംശിവൻ ഉദയത്തിൽ,ടി.കെ.വിജയൻ , സുനിൽബാലകൃഷ്ണൻ,
സെൽവരാജ് മണലേഴത്ത് , കൃഷ്ണമ്മ കാട്ടിക്കുഴിയിൽ, ജയശ്രീ പ്രബീഷ് , വിനോദ് തൈക്കൂട്ടത്തിൽ, സാജൻ കവലക്കൽ,ആർ.ബേബി,ശിവദാസൻ കുട്ടൻ തുടങ്ങിയവർ
നേതൃത്വം നൽകി.

Hot Topics

Related Articles