തലയോലപറമ്പ് : തലയോലപറമ്പ് ബ്രഹ്മപുരം മാത്താനം ദേവീക്ഷേത്രത്തിൽ തിരുവുത്സവത്തോടനു ബന്ധിച്ചു നടന്ന പൊങ്കാല സമർപ്പണം ഭക്തി നിർഭരമായി. ഇന്ന് രാവിലെ ക്ഷേത്രം തന്ത്രി ബ്രഹ്മമശ്രീ കുമരകം എം.എൻ. ഗോപാലൻതന്ത്രികൾ ഭദ്രദീപ പ്രകാശത്തിനു ശേഷം ഭണ്ഡാര അടുപ്പിൽ അഗ്നി പകർന്നു. തുടർന്ന് പ്രഥമ പൊങ്കാല അടുപ്പിൽ അഗ്നിപകരാൻ നടന്ന നറുക്കെടുപ്പിൽ തലയോലപറമ്പ് നാരായണീയത്തിൽ രശ്മിഅരവിന്ദനാണ് സൗഭാഗ്യം ലഭിച്ചത്.
തുടർന്ന് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കുമരകം എം. എൻ.ഗോപാലൻ തന്ത്രികൾ, ക്ഷേത്ര മേൽ ശാന്തി ഹരീഷ് ഹരിഹരൻ എന്നിവരുടെ കാർമികത്വത്തിൽ നടന്ന പൂജകളെ തുടർന്ന് പ്രഥമ പൊങ്കാല അടുപ്പിൽ രശ്മി അരവിന്ദ് അഗ്നി പകർന്നതിനെ തുടർന്ന് ക്ഷേത്രാണത്തിൽ വൃതശുദ്ധരായെത്തി അടുപ്പ് പൂട്ടിയ വനിതകൾ അഗ്നി പ്രോജ്വലനം നടത്തി മാത്താനത്തമ്മയുടെ അനുഗ്രഹവർഷത്തിനായി പ്രാർഥനാനിരതരായി. 11.30ന് പൊങ്കാല നിവേദ്യം ദേവിക്ക് സമർപ്പിച്ചു. തുടർന്ന് കണ്ണൻകുരാപ്പള്ളിയുടെ വഴിപാടായി നടന്ന പൊങ്കാല സദ്യയുടെ സമർപ്പണം നടന്നു. ക്ഷേത്രം ദേവസ്വം പ്രസിഡൻ്റ് കണ്ണൻ കൂരാപ്പള്ളിൽ, വൈസ് പ്രസിഡൻ് പി.എൻ. അജയകുമാർ, സെക്രട്ടറി കെ.കെ.ഷിനോജ്, ട്രഷറർ എ.ആർ. രജിമോൻ, മഹിളാസമാജം പ്രസിഡൻ്റ് ലീലരമണൻ, സെക്രട്ടറി രതിബാബു തുടങ്ങിയവർ നേതൃത്വം നൽകി.


