പടിഞ്ഞാറേനട ഭക്തജന സമിതി നവരാത്രി ആഘോഷം ഇന്ന് മുതൽ : ബൊമ്മക്കൊലുവും കലാപരിപാടികളും ഇന്ന് മുതൽ : ജില്ലാ കളക്ടർ ഉദ്ഘാടനം ചെയ്യും 

കോട്ടയം : പടിഞ്ഞാറനട ഭക്തജന സമിതിയുടെ നവരാത്രി ആഘോഷം ഇന്ന് മുതൽ നടക്കും. ബൊമ്മക്കൊലു , കൊലു പൂജ , താംബൂല വിതരണം , ലളിത സഹസ്രനാമ പാരായണം , കലാപരിപാടികൾ എന്നിവ നടക്കും. ഇന്ന് വൈകിട്ട് അഞ്ചിന് വൈക്കം രാജാംബാൾ ബൊമ്മക്കൊലു ഭദ്രദീപ പ്രകാശനം നടക്കും. തുടർന്ന് സംഗീതാർച്ചന നടക്കും. വൈകിട്ട് ആറരയ്ക്ക് ജില്ലാ കളക്ടർ വി. വിഘ്നേശ്വരി കലാസന്ധ്യ ഉദ്ഘാടനം ചെയ്യും. കെ.സുരേഷ് കുറുപ്പ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. പ്രസിഡന്റ് ആർ.ശങ്കർ അധ്യക്ഷത വഹിക്കും. ഏഴരയ്ക്ക് കോട്ടയം അഖില ഹരികുമാർ സംഗീതാർച്ചന നടത്തും. നാളെ 16 ന് വൈകിട്ട് ആറിന് കലാപരിപാടികൾ എൻ.എസ്.എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് ബി.ഗോപകുമാർ ഭദ്രദീപ പ്രകാശനം നടത്തും. വൈകിട്ട് ആറരയ്ക്ക് സമ്പ്രദായ ഭജന , 17 ന് വൈകിട്ട് ആറിന് വീണാലയവിന്യാസം , 18 ന് വൈകിട്ട് ആറരയ്ക്ക് സംഗീതാർച്ചന , 19 ന് വൈകിട്ട് ആറിന് കലാപരിപാടികൾ കെ.ബാലാജി പ്രകാശനം ചെയ്യും , ഏഴിന് കോലാട്ടം എന്നിവ നടക്കും. 20 ന് നവരാത്രി കലാപരിപാടികൾ ഭാരത് ആശുപത്രി എംഡി വിനോദ് വിശ്വനാഥനും , അഡ്മിനിസ്ട്രേറ്റർ സ്മിത വിശ്വനാഥനും ചേർന്ന് ഭദ്രദീപ പ്രകാശനം നടത്തും. തുടർന്ന് കുടമാളൂർ ദേവനാരായണന്റെ സോപാന സംഗീതവും, കോട്ടയം ഇന്ദു എസ്.പിള്ള ശാസ്ത്രീയ സംഗീതവും അവതരിപ്പിക്കും. 21 ന് വൈകിട്ട് ആറിന് കലാപരിപാടികൾ ഡോ. സജിത്ത് കുമാർ ഉദ്ഘാടനം ചെയ്യും. തുടർന്ന് ജല തരംഗ കച്ചേരി നടക്കും. 22 ന് വൈകിട്ട് ആറിന് ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് ഉദ്ഘാടനം ചെയ്യും. തുടർന്ന് ഓർഗൻ കച്ചേരി നടക്കും. 23 ന് വൈകിട്ട് ആറിന് കലാപരിപാടികൾ ബാലാജി ഷിൻഡെ ഉദ്ഘാടനം ചെയ്യും. തുടർന്ന് കോട്ടയം വീരമണിയുടെ ഗാനമഞ്ജരി നടക്കും. വിജയദശമി ദിനമായ 24 ന് രാവിലെ ഒൻപത് മണിയ്ക്ക് കൊലുപുജ , താംബൂല വിതരണം , പള്ളിയുറക്ക് എന്നിവ നടക്കും.

Advertisements

Hot Topics

Related Articles