കവികളും കലാകാരന്മാരും സാംസ്കാരിക നായകന്മാരും സമൂഹത്തിന്റെ ദിശാസൂചികകൾ: മന്ത്രി വീണാ ജോർജ്ജ്

തിരുവല്ല: തിരുവല്ല ഹോർട്ടികൾച്ചറൽ ഡെവലപ്മെൻറ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന പുഷ്പമേളയോട് അനുബന്ധിച്ച് നടത്തിയ സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് . ഇന്നത്തെ
കാലഘട്ടത്തിൽ സമൂഹത്തെ നേർവഴിക്ക് നടത്തുവാൻ അവരുടെ
പ്രവർത്തനങ്ങൾക്ക് കഴിയും എന്ന് മന്ത്രി അഭിപ്രായപ്പെട്ടു.
സൊസൈറ്റി പ്രസിഡണ്ട് ബിജു ലങ്കാഗിരി അധ്യക്ഷത വഹിച്ചു . ദേശീയ
അവാർഡ് ജേതാവ് നഞ്ചിയമ്മയെ മന്ത്രി പൊന്നാട അണിയിച്ച് ആദരിച്ചു.

Advertisements

ടി കെ സജീവ്, സാം ഈപ്പൻ,
ടി ജയിംസ് , ജയകുമാർ വള്ളംകുളം, അഡ്വ. ബിനു വി ഈപ്പൻ, റോജി കാട്ടാശ്ശേരി, ഇ എ ഏലിയാസ്, പ്രൊഫ. സതീഷ് കൊച്ചു പറമ്പിൽ, അഡ്വ. ആർ സനൽകുമാർ, അഡ്വ. ജി രതീഷ് കുമാർ, മാത്യൂസ് ചാലക്കുഴി, അഡ്വ. ഫിലിപ്പോസ്തോമസ്, സജി എബ്രഹാം, പ്രൊഫ. പ്രസാദ്തോമസ് കോടിയാട്ട്, വിക്ടർ ടി തോമസ്, സുരേഷ് ഓടയ്ക്കൽ, സദാശിവൻ
പിള്ള, ടി സി ജേക്കബ്, ജോസ് വി ചെറി, ബേബി സക്കറിയ , അജി തമ്പാൻ തുടങ്ങിയവർ പങ്കെടുത്തു .

Hot Topics

Related Articles