തിരുവല്ല : പെരിങ്ങരയിൽ
വിവിധ പാർട്ടികൾ വിട്ട് വന്ന 10 കുടുംബങ്ങൾ സി പി ഐ യിൽ ചേർന്നു. സി പി ഐ തിരുവല്ല മണ്ഡലം കമ്മിറ്റി ഓഫീസിൽ നടന്ന പരിപാടിയിൽ ജില്ല അസി. സെക്രട്ടറി അഡ്വ. കെ ജി രതീഷ് കുമാർ പതാക നൽകി സ്വീകരിച്ചു. കഴിഞ്ഞ 40 വർഷമായി വിവിധ പാർട്ടികളുടെ നേതൃത്വ നിരയിൽ പ്രവർത്തിച്ചവരാണ് സി പി ഐയിൽ ചേർന്നത്. മണ്ഡലം സെക്രട്ടറി പി എസ് റെജി, ലോക്കൽ സെക്രട്ടറി ബിനു മാത്യു, ബ്ലോക്ക് പഞ്ചായത്ത് അംഗം അനു സി കെ, കെ കെ ഗോപി , ജയകുമാർ തുടങ്ങിയവർ പരിപാടിയിൽ പ്രസംഗിച്ചു.
Advertisements