തിരുവല്ല : വൈദ്യുതിബിൽ നിയമ ഭേദഗതി പാർലമെന്റിൽ അവതരിപ്പിച്ചതിനെതിരെ വെണ്ണിക്കുളത്ത് എൻ സി സി ഒ ഇ ഇ ഇ യുടെ നേതൃത്വത്തിൽ ജനസഭ സംഘടിപ്പിച്ചു. വൈദ്യുതിചാർജ് വർദ്ധനവിനും വൈദ്യുതിലഭ്യത ഇല്ലാതാക്കുന്നതിനുമെതിരെ ജനസഭയിൽ പ്രതിഷേധം ഉയർന്നു. കെ എസ് ഐ ഡി സി ചെയർമാൻ അഡ്വ. ഫിലിപ്പോസ് തോമസ് ജനസഭ ഉദ്‌ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം ജിജി മാത്യു മുഖ്യപ്രഭാഷണം നടത്തി. സ്റ്റാൻലി ജോസഫ് വിഷയാവതരണം നടത്തി. സക്കറിയ, പി കെ രാജപ്പൻ, ജിഷു പീറ്റർ, ബിജു ജെ, മധു എം എൻ, സജിമോൻ എന്നിവർ സംസാരിച്ചു.
Advertisements