തിരുവനന്തപുരത്ത് സെപ്റ്റിക് ടാങ്കിൽ വീണ് ഗൃഹനാഥന് ദാരുണാന്ത്യം

തിരുവനന്തപുരം: ബാലരാമപുരത്ത് സെപ്റ്റിക് ടാങ്കില്‍ വീണ് ഗൃഹനാഥന് ദാരുണാന്ത്യം. സെബാസ്റ്റ്യൻ (51) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 10-നായിരുന്നു സംഭവം. പശുവിനെ കുളിപ്പിക്കാൻ സ്ലാബിന്റെ പുറത്തു കയറിയപ്പോള്‍ സ്ലാബ് തകർന്നുവീഴുകയായിരുന്നു. കുഴിക്കുള്ളില്‍ വീണ സെബാസ്റ്റ്യന്റെ നെഞ്ചില്‍ പൊട്ടിയ സ്ലാബ് പതിക്കുകയായിരുന്നു.
ഓട്ടോ തൊഴിലാളിയായിരുന്നു മരിച്ച സെബാസ്റ്റ്യൻ. നെയ്യാറ്റിൻകരയില്‍ നിന്ന് അഗ്നിശമനസേനയെത്തിയാണ് അദ്ദേഹത്തെ പുറത്തെടുത്തത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Hot Topics

Related Articles