സംസ്ഥാനത്തെ ഭക്ഷ്യ സുരക്ഷ വകുപ്പ് പൂർണ പരാജയം ; നിയമത്തെ വഴിതെറ്റിക്കാനോ, നിയന്ത്രിക്കാനോ ശ്രമിക്കാതെ കുറ്റക്കരെ കണ്ടെത്തി നടപടി സ്വീകരിക്കണം : തിരുവഞ്ചൂർ

കോട്ടയം : സംസ്ഥാനത്തെ ഭക്ഷ്യ സുരക്ഷ വകുപ്പ് പൂർണ പരാജയമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ
കേരളത്തിൽ അക്രഡിറ്റേഷൻ ഉള്ള എത്ര മൈക്രോ ബിയോളജി ലാബുകൾ ആണ് ഉള്ളതെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കണമെന്നും തിരുവഞ്ചൂർ പറഞ്ഞു.

Advertisements

വിലകുറഞ്ഞ സുനാമി ചിക്കൻ എത്തിച്ചു വ്യാപകമായ വിൽപ്പന ആണ് കേരളത്തിൽ നടത്തുന്നത്.ഭക്ഷ്യവിഷബാധയേറ്റ് രശ്മി മരിച്ചിട്ടും സർക്കാർ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എഫ്ഐആറിൽ പോലും ഭക്ഷ്യവിഷബാധയേറ്റ് മരണം എന്ന് എഴുതിയിട്ടില്ല.എഫ്ഐആർ ശരിയായ രീതിയിൽ പരിശോധിക്കണമെന്നും തിരുവഞ്ചൂർ പറഞ്ഞു.

രശ്മിയുടെ മരണവുമായി ബന്ധപ്പെട്ട് ഒരാളെ പോലും പോലീസ് അറസ്റ്റ് ചെയ്തിട്ടില്ലന്ന് കുറ്റകരമായ വീഴ്ച ആണ്.
ഭക്ഷ്യവിഷബാധയുമായി ബന്ധപ്പെട്ട് തന്റെ അന്വേഷണത്തിൽ 14 പേരാണ് ആശുപത്രിയിൽ കഴിയുന്നത് എന്നും തിരുവഞ്ചൂർ പറഞ്ഞു.

ശക്തമായ അന്വേഷണമാണ് ഈ സംഭവത്തിൽ വേണ്ടതെന്ന് തിരുവഞ്ചൂർ ആവശ്യപ്പെട്ടു.മരിച്ച രശ്മിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ സർക്കാർ നഷ്ടപരിഹാരം നൽകണം.നിയമം നിയമത്തിന്റെ വഴി പോകണം നിയമത്തെ വഴിതെറ്റിക്കാനോ, നിയന്ത്രിക്കാനോ ശ്രമിക്കാതെ കുറ്റക്കരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്നും തിരുവഞ്ചൂർ കോട്ടയത്ത്‌ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.