കോട്ടയം: തിരുനക്കര മഹാദേവക്ഷേത്രത്തിലെ ക്ഷേത്രോപദേശക സമിതി രൂപീകരിച്ചു. ടി.സി രാമാനുജം പ്രസിഡന്റായും, അജയ് ടി നായർ സെക്രട്ടറിയായും സഞ്ജയ് കെ.ആർ വെട്ടുകുഴി വൈസ് പ്രസിഡന്റായുമുള്ള കമ്മിറ്റിയാണ് രൂപീകരിച്ചത്. കമ്മിറ്റി അംഗങ്ങളായി: ആത്മജ വർമ്മ തമ്പുരാൻ, ടി.സി വിനയചന്ദ്രൻ, രാമചന്ദ്രൻ സി.കെ, ആർ.വി ശ്രീധരൻ, എം.എസ് വേണുഗോപാൽ, വൈശ്രവൺ വി, അനിൽകുമാർ സി, കെ.എസ് പ്രസന്നകുമാരി എന്നിവരെ തിരഞ്ഞെടുത്തു. ദേവസ്വം അസി.കമ്മിഷണർ പി.ആർ മീര, അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ ജി.ഹരികുമാർ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ നറക്കെടുപ്പിലൂടെയാണ് 15 അംഗ ഉപദേശക സമിതിയെ തിരഞ്ഞെടുത്തത്. ഉത്സവ കമ്മിറ്റിയുടെ മുഖ്യ രക്ഷാധികാരിയായി ഡോ.വിനോദ് വിശ്വനാഥനെയും, ജനറൽ കൺവീനറായി ടി.സി ഗണേഷിനെയും ഉപദേശക സമിതിയോഗത്തിൽ തിരഞ്ഞെടുത്തു.
Advertisements


