തൃശ്ശൂരിൽ നിന്നും കാണാതായ മൂന്ന് എട്ടാം ക്ലാസ് വിദ്യാർത്ഥികളെ കൊല്ലത്തു നിന്നും കണ്ടെത്തി

തൃശൂര്‍: തൃശ്ശൂർ പാവറട്ടിയിൽ കാണാതായ മൂന്ന് വിദ്യാര്‍ത്ഥികളെ കണ്ടെത്തി. കൊല്ലത്ത് നിന്നാണ് ഇന്ന് രാവിലെ മൂന്നു വിദ്യാര്‍ത്ഥികളെയും കണ്ടെത്തിയത്. ഇന്നലെ രാവിലെ സ്കൂളിലേക്ക് പോയ വിദ്യാർത്ഥികൾ രാത്രിയായിട്ടും തിരികെ എത്താതിരുന്നതോടെയാണ് രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകിയത്. 

Advertisements

പാവറട്ടി സെൻറ് ജോസഫ് സ്കൂളിലെ അഗ്നിവേശ് ,  അഗ്നിദേവ് , രാഹുൽ മുരളീധരൻ എന്നിവരെയാണ് കാണാതായത്.മൂന്നുപേരും എട്ടാംക്ലാസ് വിദ്യാർത്ഥികളാണ്. അഗ്നിവേശും ,  അഗ്നിദേവും ഇരട്ട സഹോദരങ്ങളാണ്. മൂന്നുപേരും ഇന്നലെ തൃശൂരില്‍ നിന്ന് കൊല്ലത്തേക്ക് പോവുക ആയിരുന്നു എന്നാണ് വിവരം. 

Hot Topics

Related Articles