തൃശ്ശൂര്‍ പൂരത്തിലെ പൊലീസിന്റെ അനാവശ്യ ഇടപെടല്‍; ഹര്‍ജിയില്‍ സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

തൃശൂർ : തൃശ്ശൂർ പൂരത്തിലെ പൊലീസിന്റെ അനാവശ്യ ഇടപെടലില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയില്‍ ഹൈക്കോടതി സർക്കാരിനോട് വിശദീകരണം തേടി. ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ് തല പരിശോധന ഉണ്ടായിട്ടുണ്ടോ, ഏതെങ്കിലും കേസുകള്‍ റജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളിലാണ് സർക്കാർ വിശദീകരണം നല്‍കേണ്ടത്. ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണൻ നല്‍കിയ ഹർജിയിലാണ് നടപടി.

തൃശൂർ പൂരത്തിലെ ആചാരങ്ങള്‍ പൊലീസിന്റെ അനാവശ്യ ഇടപെടല്‍ മൂലം മുടങ്ങിയതില്‍ ഇടപെടലാവശ്യപ്പെട്ടുള്ള ഹർജിയില്‍ കഴിഞ്ഞ ദിവസം ഹൈക്കോടതി സർക്കാരിൻ്റെ വിശദീകരണം തേടിയിരുന്നു. ഈ ഹർജിക്കൊപ്പം മെയ് 22ന് ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടിട്ടുള്ള ഹർജിയും ഹൈക്കോടതി പരിഗണിക്കും.

Hot Topics

Related Articles