ടി.എം ജേക്കബ് ജനഹൃദയങ്ങളിലെ നായകൻ: കേരളാ കോൺഗ്രസ് (ജേക്കബ്)

കോട്ടയം :  ജനഹൃദയങ്ങളിൽ ഇന്നും ജീവിക്കുന്ന ജനനായകനാണ് മുൻ മന്ത്രി ടി.എം ജേക്കബ് എന്ന് കേരളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.പി.എസ് ജെയിംസ്. കേരളാ കോൺഗ്രസ് പാർട്ടി ലീഡറും മുൻ വിദ്യാഭ്യാസ സാംസ്കാരിക ജലസേചന വകുപ്പ് മന്ത്രിയുമായിരുന്ന ടി.എം ജേക്കബിന്റെ 73 മത് ജന്മദിനാചരണം ഉത്ഘാടനം ചെയ്തു  കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് ടോമി ജോസഫ് വേദഗിരി അദ്ധ്യക്ഷത വഹിച്ചു. പാർട്ടി ജില്ലാ നേതാക്കളായ പീറ്റർ കളമ്പുകാട്ട്, ആർ.അശോക്, ബി.എ ഷാനവാസ്, ബിജു താനത്ത്, ജയിംസ് കാലാ വടക്കൻ, പി.എൽ മാത്യു, അനൂപ് കങ്ങഴ, എസ്.എച്ച് നാസ്സർ,  കുഞ്ഞുമോൻ കുറിച്ചി തുടങ്ങിയവർ സംസാരിച്ചു.

Advertisements

Hot Topics

Related Articles