വെള്ളൂരിൽ ട്രെയിനിൽ നിന്നും പുഴയിൽ വീണയാളുടെ മ്യതദേഹം കണ്ടെത്തി

വെള്ളൂർ : ട്രെയിനിൽ നിന്നും പുഴയിൽ വീണയാളുടെ മൃതദേഹം കണ്ടെത്തി. ആളെ തിരിച്ചറിഞ്ഞില്ല. മുതദേഹം വൈക്കം ഗവൺമെൻ്റ് ആശുപത്രി മോർച്ചറിയിൽ. ശനിയാഴ്ച്ച ഉച്ചക്ക് രണ്ടരയോടെയാണ് പിറവം റോഡ് റെയിൽവേ സ്റ്റേഷന് സമീപം മൂവാറ്റുപുഴയാറ്റിലേക്ക് അജ്ഞാതൻ വീണത്. 161 സെൻ്റീമീറ്റർ ഉയരമുള്ള പുരഷൻ്റെ മൃതദേഹമാണ് കണ്ടെടുത്തത്. വലതു കൈയ്യിൽ കുരിശടയാളം പച്ചകുത്തിയിട്ടുണ്ട്. പച്ച ഷർട്ടും, കറുത്ത പാൻ്റുമാണ് ധരിച്ചിരിക്കുന്നത്. മലയാളിയെന്ന് സംശയിക്കുന്നതായി വെള്ളൂർ പോലീസ് പറഞ്ഞു. ആളെ തിരിച്ചറിയുന്നവർ വെള്ളുർ പോലിസ് സ്റ്റേഷനിൽ അറിയിക്കണം O4829 257160, 94460 97002.

Advertisements

Hot Topics

Related Articles