ട്രാവൻകൂർ സിമിന്റ്സിൽ റിട്ടയർ ചെയ്ത ജീവനക്കാരുടെ ധർണ്ണ ഫെബ്രുവരി 25 ന്

കോട്ടയം : 2014 മുതൽ പിരിഞ്ഞ ജീവനക്കാർക്ക് പി എഫ് തുക കൃത്യമായി,അടക്കാത്തതിനാൽ പി എഫ് ഹയർഓപ്ഷൻലഭിക്കതായി. നൂറിൽ പരം ജീവനക്കാർക്ക് ഗ്രാറ്റുവിറ്റി നൽകിയിട്ടില്ല. അത് ലഭിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും,ഗ്രാറ്റുവിറ്റി നൽകാനായി കാക്കനാട്ടുള്ള വസ്തു വിൽക്കുന്നതിന് ടെൻഡർ നൽകിയിട്ടും ആരും ടെൻഡർ എടുക്കാത്തതിനാൽ സർക്കാർ ഗ്രാറ്റുവിറ്റി നൽകാനുള്ള ഫണ്ട്‌ അനുവദിച്ചു നൽകണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് സമരം. ഫെബ്രുവരി 25 ന് രാവിലെ10 ന് എസ് രാജീവിന്റെ അധ്യക്ഷതയിൽ നടത്തുന്ന ധർണ്ണ കോട്ടയം എം എൽ എ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.

Advertisements

Hot Topics

Related Articles