പാലക്കാട് ചെറുപ്പുളശ്ശേരി സ്കൂളിന്റെ മുന്നിൽ മരം കടപുഴകി വീണു; 8 വിദ്യാർഥികൾക്ക് പരിക്ക്; തലനാരിഴയ്ക്ക് ഒഴിവായത് വൻദുരന്തം

പാലക്കാട് ചെറുപ്പുളശ്ശേരി സ്കൂളിന്റെ മുന്നിൽ മരം കടപുഴകി വീണു; 8 വിദ്യാർഥികൾക്ക് പരിക്ക്; തലനാരിഴയ്ക്ക് വൻദുരന്തം

Advertisements

പാലക്കാട്: പാലക്കാട് ചെറുപ്പുളശ്ശേരി ആര്യമ്പാവ് റൂട്ടിൽ തോട്ടര സ്കൂളിന്റെ മുന്നിൽ മരം കടപുഴകി വീണ് 8 വിദ്യാർഥികൾക്ക് പരിക്ക്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. സ്കൂൾ വിടുന്ന സമയത്തായിരുന്നു സംഭവം. സ്കൂൾ വിട്ട് പോകാൻ നിൽക്കുന്നതിനിടെയാണ് മരം വീണത്. 4.10ഓടെയാണ് അപകടം. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പുളിമരം കടപുഴകി വീഴുകയായിയരുന്നു. കുട്ടികളുടെ ദേഹത്തേക്ക് മരത്തിൻ്റെ ചില്ലകളാണ് പതിച്ചത്. അതിനാൽ വലിയ ദുരന്തം ഒഴിവായി. പരിക്കേറ്റ കുട്ടികൾ മണ്ണാർക്കാട് വട്ടമ്പലം സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ഏറെ നേരം ഗതാഗതം തടസപ്പെട്ടുവെങ്കിലും പിന്നീട് മരം മുറിച്ചു മാറ്റി. തലനാരിഴയ്ക്കാണ് വൻ ദുരന്തം ഒഴിവായതെന്ന് നാട്ടുകാർ പറയുന്നു. 

Hot Topics

Related Articles