കൊളംബോ: ട്വന്റി 20 ലോകകപ്പിൽ ഒരു പന്ത് പോലും എറിയാതെ സിംബാവേ അയർലൻഡ് മത്സരം ഉപേക്ഷിച്ചതോടെ ഓസീസ് ലോകകപ്പിൽ നിന്നും പുറത്തേയ്ക്ക്. സിംബാവെയുടെ പരാജയം കാത്തിരുന്ന ഓസ്ട്രേലിയയ്ക്ക് തിരിച്ചടിയായി മഴ എത്തിയതോടെ സിംബാവേ അയർലൻഡ് മത്സരം ഉപേക്ഷിച്ചത്. ഇതോടെ മൂന്നു കളികളിൽ നിന്നും രണ്ട് തോൽവിയോടെ രണ്ട് പോയിന്റ് മാത്രമുള്ള ഓസീസ് ലോകകപ്പിൽ നിന്നും പുറത്തായി. സിംബാവയ്ക്കെതിരെയും, ശ്രീലങ്കയ്ക്കെതിരെയും ഏറ്റ കനത്ത തോൽവിയാണ് രണ്ടാം റൗണ്ട് പോലും കാണാതെ ഓസീസിനെ പുറത്താക്കിയത്. ഗ്രൂപ്പ് ബിയിൽ നിന്നും ആറു പോയിന്റുമായി ശ്രീലങ്കയും , അഞ്ച് പോയിന്റുമായി സിംബാവെയും സൂപ്പർ എട്ടിൽ കടന്നു. ഇന്ന് നടക്കേണ്ടിയിരുന്ന മത്സരം മഴ മുടക്കിയതാണ് ഓസീസിന് തിരിച്ചടിയായി മാറിയത്.
Advertisements


