‘140 രൂപയുള്ള പെഗ് 100 ന് നൽകിയില്ല’ ; തൃശ്ശൂരിൽ ബാര്‍ അടിച്ച് തകര്‍ത്ത് യുവാക്കൾ ; 3 ജീവനക്കാർക്ക് പരിക്ക്; അറസ്റ്റ്

തൃശൂർ: മദ്യം വില കുറച്ച് നല്‍കാത്തതിന്റെ പേരിൽ ബാര്‍ അടിച്ച് തകര്‍ത്ത് യുവാക്കൾ. സംഭവത്തിൽ രണ്ടു യുവാക്കളെ അറസ്റ്റ് ചെയ്തു. ഇരിങ്ങപ്പുറം സ്വദേശികളായ കുരുടി എന്ന് വിളിക്കുന്ന അഭിഷേക്, കണ്ണാരത്ത് ശ്രീഹരി എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

Advertisements

ഇന്നലെ രാത്രി തൃശൂർ കോട്ടപ്പടി ഫോര്‍ട്ട് ഗേറ്റ് ബാറിലാണ് സംഭവം നടന്നത്. പെഗ്ഗിന് 140 രൂപ വിലയുള്ള മദ്യം 100 രൂപയ്ക്ക് നല്‍കാനാവശ്യപ്പെട്ടു. എന്നാൽ ഇങ്ങനെ നൽകാത്തതോടെ ഉന്തും തള്ളുമായി. അൽപസമയം കഴിഞ്ഞെത്തിയ യുവാക്കൾ ബാർ ഇരുമ്പ് വടികൊണ്ട് അടിച്ചു തകർക്കുക ആയിരുന്നു. സംഭവത്തിൽ പരിക്കേറ്റ് മൂന്ന് ബാർ ജീവനക്കാർ ആശുപത്രിയില്‍ ചികിത്സ തേടി.

Hot Topics

Related Articles