ഉദയനാപുരം ശ്രീ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ കാർത്തിക ഉത്സവത്തിന് ആറാട്ടോടെ സമാപനമായി

ഫോട്ടോ:ഉദയനാപുരത്തപ്പന്റെ ആറാട്ടെഴുന്നള്ളിപ്പ് വൈക്കം ക്ഷേത്രത്തിലെത്തിയപ്പോൾ 

Advertisements

ഉദയനാപുരം: ഉദയനാപുരം ശ്രീ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ കാർത്തിക ഉത്സവത്തിന് ആറാട്ടോടെ സമാപനമായി. തന്ത്രിഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരിയുടെ കാർമ്മികത്യത്തിൽ നടന്ന വിശേഷാൽ പൂജകൾക്ക് ശേഷമാണ് ആറാട്ടിന് എഴുന്നള്ളിച്ചത്. മേൽശാന്തി ആഴാട് നാരായണൻ നമ്പൂതിരി, ആഴാട് ഉമേഷ് നമ്പൂതിരി എന്നിവർ സഹകാർമ്മികത്വം വഹിച്ചു. മൂലവിഗ്രഹമാണ് ആറാട്ടിനായി ഉപയോഗിക്കുന്നത്.വൈക്കം ക്ഷേത്രത്തിന്റെ കിഴക്ക് ഭാഗത്തുള്ള ആറാട്ട് കുളത്തിലാണ് ഉദയനാപുരത്തപ്പന്റെ ആറാട്ട് . ഉദയനാപുരത്തപ്പന്റെ ആറാട്ടെഴുന്നള്ളിപ്പ് വൈക്കം ക്ഷേത്രത്തിന്റെ വടക്കേ ഗോപുരനട കയറിയപ്പോൾ വൈക്കത്തപ്പൻ എഴുന്നള്ളി ഉദയനാപുരത്തനെ സ്വീകരിച്ച് ആറാട്ടിനായി ആനയച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

 അവകാശിയായ കിഴക്കേടത്ത് മൂസത് അരിയും പൂവും തൂകിയാണ് ഉദയനാപുരപ്പനെ വരവേറ്റത്. 

Hot Topics

Related Articles