ഉദയനാപുരംഇരുമ്പുഴിക്കര ഗവൺമെൻ്റ് എൽപിസ്കൂ‌ൾ 110ാമത് സ്‌കൂൾ വാർഷികം നടത്തി

ഫോട്ടോ: ഉദയനാപുരംഇരുമ്പുഴിക്കര ഗവൺമെൻ്റ് എൽപിസ്കൂ‌ൾ 110ാമത് സ്‌കൂൾ വാർഷികം ചലച്ചിത്ര ഗാന രചയിതാവ് അജീഷ്ദാസൻ ഉദ്ഘാടനം ചെയ്യുന്നു

Advertisements

വൈക്കം: ഉദയനാപുരംഇരുമ്പുഴിക്കര ഗവൺമെൻ്റ് എൽപിസ്കൂ‌ൾ പി ടി എ, മാതൃസംഗമം, എസ്എംസിഎന്നിവയുടെ സംയുക്ത വാർഷികവും 110ാമത് സ്‌കൂൾ വാർഷികവും നടത്തി. സ്‌കൂളിൻ്റെ സമീപത്തുള്ള നിർമിതി ഹാളിൽ പിടി എ പ്രസിഡൻ്റ് സോയപ്യാരിലാലിൻ്റെ അധ്യക്ഷതയിൽ നടന്ന വാർഷികാഘോഷം ചലച്ചിത്ര ഗാന രചയിതാവ് അജീഷ്ദാസൻ ഉദ്ഘാടനം ചെയ്തു.
യുഎസ്എസ്, എസ് എസ്എൽസി തുടങ്ങിയ പരീക്ഷകളിൽ ഉന്നത വിജയം നേടിയ പൂർവ വിദ്യാർഥികളെയുംവിവിധ മേഖലകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെയും ഉപഹാരം നൽകി അനുമോദിച്ചു. അഡ്വ. എം.ജി. രഞ്ജിത്ത്,


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വാർഡ് മെമ്പർ ഷൈലജ സതീശൻ, മുൻ പഞ്ചായത്ത് അംഗം ജിനുബാബു, എം പി ടി എ പ്രസിഡൻ്റ് തസ്നി, എസ് എം സി ചെയർമാൻ മഹേഷ്, എസ്എംസി അംഗം രാജഗോപാൽ എരമത്ത്, ഹെഡ്മിസ്ട്രസ് കെ.ദീപ,ബിആർസി പ്രതിനിധി ഷാൻ, എസ്. സൈമ തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന്
കുട്ടികളുടെ കലാപരിപാടികളും നടന്നു.

Hot Topics

Related Articles