ഏറ്റുമാനൂർ മണ്ഡലത്തിൽ യുഡിഫ് കൺവൻഷൻ നടത്തി

ഏറ്റുമാനൂർ : കോട്ടയം പാർലമെൻ്റ് മണ്ഡലം യു ഡി എഫ് സ്ഥാനാർത്ഥി അഡ്വ.കെ. ഫ്രാൻസിസ് ജോർജിൻ്റെ വിജയം ലക്ഷ്യം വെച്ച് ഏറ്റുമാനൂർ മണ്ഡലം കൺവൻഷൻ നടത്തി.
കുരിശുപള്ളി കവലയിൽ നടന്ന മണ്ഡലം കൺവെൻഷൻ കേന്ദ്ര ഇലക്ഷൻ കമ്മറ്റി ചെയർമാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ ഉദ്ഘാടനം ചെയ്തു. ഏറ്റുമാനൂർ മണ്ഡലം ചെയർമാൻ പി.വി ജോയി പൂവന്നിൽകുന്നേൽ അധ്യക്ഷത വഹിച്ചു.

ഡിസിസി പ്രസിഡണ്ട് നാട്ടകം സുരേഷ്, മുൻ എംഎൽഎ ജോസഫ് വാഴയ്ക്കൻ,
യുഡിഎഫ് ജില്ലാ ഭാരവാഹികളായ ഫിൽസൺ മാത്യൂസ്, ടോമി കല്ലാനി , കെ പി സി സി സെക്രട്ടറി ഫിലിപ്പ് ജോസഫ് , നഗരസഭ ചെയർപേഴ്സൺ ലൗലി ജോർജ്ജ് , ജോറോയി പൊന്നാറ്റിൽ , ആനന്ദ് പഞ്ഞിക്കാരൻ,ടോമി പുളിമാൻതുണ്ടം, പി.വി. മൈക്കൾ ബിജു കുമ്പിക്കൻ, അഡ്വ ജയ്സൺ ജോസഫ്, ബിനു ചെങ്ങളം, പ്രിൻസ് ലൂക്കോസ്, ബേബി ജോൺ, തമ്പി ചന്ദ്രൻ , ജയിസ് പ്ളാക്കി തൊട്ടി എന്നിവർ പങ്കെടുത്തു.

Hot Topics

Related Articles