യുകെ മലയാളികൾക്ക് ആവേശം നിറച്ച് *Wythenshawe Warriors* ക്രിക്കറ്റ് ടൂര്‍ണമെൻ്റ് മെയ് 24 ഞായറാഴ്ച ; ആവേശത്തോടെ മലയാളി ക്രിക്കറ്റ് പ്രേമികൾ 

യുകെയിലെ മലയാളി ക്രിക്കറ്റ് പ്രേമികള്‍ ആവേശപൂര്‍വ്വം കാത്തിരിയ്ക്കുന്ന *Wythenshawe Warriors* ക്രിക്കറ്റ് ടൂര്‍ണമെന്റ് *Manchester Parsswood* Ground ല്‍ നടക്കും. ആവേശോജ്വലമായ മത്സരങ്ങള്‍കൊണ്ട് മലയാളി ക്രിക്കറ്റ് പ്രേമികള്‍ കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളില്‍ നെഞ്ചോട് ചേര്‍ത്ത ക്രിക്കറ്റ് ടൂര്‍ണമെന്റ് ഇക്കുറി മെയ് 24 ഞായറാഴ്ചയാണ് നടക്കുന്നത്. ഒരേ സമയം രണ്ടു വേദികളിലായി തീ പാറുന്ന മാമാങ്കം അരങ്ങേറും. മത്സരങ്ങളില്‍ പങ്കെടുക്കാന്‍ യുകെയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി 16ടീമുകളാണ് എത്തുന്നത്. ഒന്നാം സ്ഥാനം നേടുന്ന ടീമിന് ട്രോഫിയും *£1001* ക്യാഷ് പ്രൈസും സമ്മാനമായി ലഭിയ്ക്കും. രണ്ടാം സ്ഥാനത്തെത്തുന്നവര്‍ക്ക് *501* പൗണ്ടും ട്രോഫിയുമാണ് ലഭിക്കുക.  മൂന്നും നാലും സ്ഥാനക്കാർക്ക് 101 പൌണ്ടാണ് സമ്മാനതുക.  ഒപ്പം ബെസ്റ്റ് ബാറ്റ്‌സ്മാന്‍, ബെസ്റ്റ് ബൗളര്‍, ബെസ്റ്റ് പ്ലയര്‍എന്നിങ്ങനെ നിരവധി സമ്മാനങ്ങളും ടൂർണമെൻ്റിൻ്റെ ഭാഗമായി വിതരണം ചെയ്യും. 

Advertisements

കേരളാ കറിഹൗസ്* ഒരുക്കുന്ന  രുചികരമായ വിഭവങ്ങള്‍ മുഴുവന്‍ സമയവും ലഭ്യമാകുന്നതാണ്.  മെയ് 24 നും രാവിലെ ഒൻപത് മണി മുകൽ വൈകിട്ട് ആറു വരെയാണ് ക്രിക്കറ്റ് മത്സരങ്ങൾ നടക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

 Anoop: +44 7467 097557,  Tom: +44 7775 082064, Fijin: +44 7469 447281.

Hot Topics

Related Articles