“കെപിസിസി അധ്യക്ഷസ്ഥാനത്ത് നിന്നും സുധാകരൻ മാറി നിൽക്കില്ല, അദ്ദേഹം തയ്യാറായാലും പാർട്ടി അനുവദിക്കില്ല; ചങ്കു കൊടുത്തും കെപിസിസി പ്രസിഡന്‍റിനെ  സംരക്ഷിക്കും” ; കെ സുധാകരൻ പരിപൂർണ്ണ പിന്തുണയുമായി പ്രതിപക്ഷനേതാവ്

എറണാകുളം: കെപിസിസി അധ്യക്ഷസ്ഥാനത്ത് നിന്നും സുധാകരൻ മാറി നിൽക്കില്ലെന്നും, അദ്ദേഹം തയ്യാറായാലും പാർട്ടി അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഇത് സംബന്ധിച്ച് ചർച്ച പാർട്ടിയിൽ നടന്നിട്ടില്ല. സുധാകരനെ ചതിച്ച് ജയിലിൽ അടയ്ക്കാൻ ശ്രമിക്കുമ്പോൾ ഒരു കോൺഗ്രസുകാരനും പിന്നിൽ നിന്നും കുത്തില്ല. ചങ്കു കൊടുത്തും കെപിസിസി പ്രസിഡന്‍റിനെ  സംരക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisements

കെപിസിസി പ്രസിഡന്‍റിനെതിരെ വ്യാജ കേസ് ഉണ്ടാക്കി അറസ്റ്റ് ചെയ്യുന്നു. അഴിമതിയിൽ മുങ്ങി ചെളിയിൽ പുരണ്ടു നിൽക്കുകയാണ് പിണറായി സര്‍ക്കാര്‍.അത് ഞങ്ങളുടെ മേല്‍ തെറിപ്പിക്കാന്‍ നോക്കേണ്ടെന്ന് വി.ഡി സതീഷൻ പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സർക്കാർ നേരത്തെ മോൺസന്‍റെ  ഡ്രൈവരെ ചോദ്യം ചെയ്തിരുന്നു. അന്ന് ഇല്ലാത്ത മൊഴിയാണ് പുതിയ ഉദോഗസ്ഥനെ നിയമിച്ചപ്പോൾ കിട്ടിയത്. പരാതിക്കാർ തെറ്റായ പശ്ചാത്തലം ഉള്ളവരാണ്. പരാതിക്കാരെ  ഭീഷണിപ്പെടുത്തി തെറ്റായ മൊഴിയിൽ സുധാകരനെതിരെ കേസ് എടുത്തു. ആര് മൊഴി നൽകിയാലും കേസ് എടുക്കുമോ? സ്വപ്നസുരേഷ് നൽകിയ മൊഴിയിൽ കേസ് എടുക്കുമോയെന്നും അദ്ദേഹം ചോദിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.