ഫോട്ടോ: തലയോലപറമ്പ് വടയാർ കുഴലുമ്പുറം ബ്രദേഴ്സിൻ്റെ ആഭിമുഖ്യത്തിൽ വടയാർ സെൻട്രൽ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച വടയാർ വോളി2026 ടൂർണമെൻ്റ് ആരംഭിച്ചപ്പോൾ
തലയോലപറമ്പ് : വടയാർ കുഴലുമ്പുറം ബ്രദേഴ്സിൻ്റെ ആഭിമുഖ്യത്തിൽ വടയാർ സെൻട്രൽ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച വടയാർ വോളി2026ന് തുടക്കമായി. പ്രമുഖ വോളിബോൾ ടീമുകളായ പാല സെൻ്റ് തോമസ് കോളജ്, കോട്ടയം സി എം എസ് കോളജ്, അരുവിത്തുറ സെൻ്റ് ജോർജ് കോളജ്, അങ്കമാലി ഡിസ്റ്റ് കോളജ് തുടങ്ങിയ ടീമുകളാണ് ഏറ്റുമുട്ടുന്നത്. ഉദ്ഘാടന ദിനത്തിൽ സെൻ്റ് തോമസ് കോളജും അങ്കമാലി ഡിസ്റ്റ് കോളജും തമ്മിലുള്ള മൽസരത്തോടെയാണ് ടൂർണമെൻ്റ് ആരംഭിച്ചത്. വാശിയേറിയ മൽസരത്തിൽ അങ്കമാലി ഡിസ്റ്റ് കോളജ് വിജയിച്ചു.ടൂർണമെൻ്റ് 26ന് സമാപിക്കും. വൈക്കത്തെ വിവിധ ഭാഗങ്ങളിൽ സജീവമായിരുന്ന വോളിബോൾ കളി ഏതാനും വർഷങ്ങളായി നിലച്ചിരിക്കുകയായിരുന്നു. ജീവിത ശൈലി രോഗങ്ങളും യുവാക്കളിലെ ലഹരി ഉപയോഗവും വർധിപ്പിച്ചു വരുന്ന സാഹചര്യത്തിൽ ജീവിതമാണ് ലഹരിയെന്ന സന്ദേശമുയർത്തി വിദ്യാർഥികളേയും യുവാക്കളേയും വീണ്ടും കള്ളത്തിലേക്ക് എത്തിക്കുന്നതിനാണ് വോളിബോൾ ടൂർണമെന്റ് സംഘടിപ്പിച്ചതെന്ന് വടയാർ കുഴലുമ്പുറം ബ്രദേഴ്സ് ക്ലബ് ഭാരവാഹികൾ പറഞ്ഞു. ക്ലബ് പ്രസിഡൻ്റ് എൻ.ഡി.സുരേഷിൻ്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ഡോ. സി.എം.കുസുമൻ, ടി.വി.ബിജു തുടങ്ങിയവർ പ്രസംഗിച്ചു. ക്ലബ് പ്രസിഡൻ്റ് എൻ.ഡി.സുരേഷ്, വെറ്ററൻ വോളി ബോൾ താരം ബാലകൃഷ്ണൻ മാധശേരി,പി.പി.ബൈജു, പി.ജി. തങ്കച്ചൻ, പി.എസ്.റെജി, പി.ജി.അജികുമാർ തുടങ്ങിയവർ നേതൃത്വം നൽകി.

