തിരുവാർപ്പ് : കൊയ്ത്തിനു ശേഷം പാടശേഖരത്ത് കെട്ടി കിടക്കുന്ന നെല്ല് ഉടൻ സംഭരിച്ച് കർഷകരുടെ പ്രതിസന്ധി പരിഹരിക്കണമെന്ന് എഐസിസി സെക്രട്ടറി രഹന റയാസ് ക്രിസ്റ്റി. കഴിഞ്ഞ കുറെക്കാലമായി നെല്ല് സംഭരണം കൃത്യമായി നടത്താൻ ഇടതുപക്ഷ സർക്കാരിന് കഴിഞ്ഞിട്ടില്ല. യുഡിഎഫ് അധികാരത്തിൽ എത്തിയാൽ ഇതിന് ശാശ്വത പരിഹാരമുണ്ടാക്കും. സംഭരണം നടത്താതെ പാടത്ത് കെട്ടി കിടക്കുന്ന നെല്ല് കൂമ്പാരത്തിൽ കണ്ണീരോടെ കാത്തിരിക്കുന്ന കർഷകരുടെ അടുത്ത് ഏറ്റുമാനൂർ എം എൽ എ വരാതിരിക്കുന്നത് ജാള്യത കൊണ്ടാണ്.
ഏറ്റുമാനൂരിൽ നടന്ന പ്രധാന വികസനം ബാർ ഹോട്ടലുകളുടെ വർദ്ധനവാണെന്നും അവർ പറഞ്ഞു. യുഡിഎഫ് സ്ഥാനാർത്ഥി നാട്ടകം സുരേഷിൻ്റെ തിരുവാർപ്പ് മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു എഐസിസി സെക്രട്ടറി. യുഡിഎഫ് തിരുവാർപ്പ് മണ്ഡലം കമ്മറ്റി ചെയർമാൻ സുമേഷ് കാഞ്ഞിരം അദ്ധ്യക്ഷനായിരുന്നു. സ്ഥാനാർത്ഥി നാട്ടകം സുരേഷ്, ഡിസിസി വൈസ് പ്രസിഡൻ്റ് ജി ഗോപകുമാർ, യൂ ഡി എഫ് നിയോജക മണ്ഡലം കൺവീനർ ബിനു ചെങ്ങളം, അജി കൊറ്റമ്പടം, റൂബി ചാക്കോ, ഗ്രേഷ്യസ് പോൾ, അബ്ദുൾ സമദ്, അഷറഫ് ചാരത്തറ, ബിനോയി ഉള്ളപ്പള്ളി എന്നിവർ പ്രസംഗിച്ചു. തുടർന്ന് തിരുവാർപ്പ് മണ്ഡലം ഇലക്ഷൻ കമ്മറ്റി ഓഫീസ് കേരളാ കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് ജെയ്സൺ ഒഴുകയിൽ ഉദ്ഘാടനം ചെയ്തു.

