മറവൻതുരുത്തിൽ 100 ഏക്കറോളം വരുന്ന തരിശ് പാടശേഖരത്തിൽ വൻ തീപിടുത്തം; ഫയർഫോഴ്സ് വാഹനം കടന്ന് ചെല്ലാൻ കഴിയാത്തത് രക്ഷാപ്രവർത്തനത്തിന് തടസ്സം നേരിട്ടു

ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ഇടവട്ടം വെസ്റ്റ് കായിക്കേരി പാടശേഖരത്തിലാണ് തീപിടുത്തം ഉണ്ടായത്.

Advertisements

തലയോലപ്പറമ്പ്: മറവൻതുരുത്തിൽ
ഇടവട്ടം വെസ്റ്റ് കായിക്കേരി പാടശേഖരത്തിൽ വൻ തീപിടുത്തം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

100 ഏക്കറോളം വരുന്ന തരിശ് പാടശേഖരത്തിലാണ് തീപിടുത്തം ഉണ്ടായത്. ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ സംഭവം. പാടശേഖരത്തിൽ നിന്നും ശക്തമായ പുകയും തീയും ഉയരുന്നത് കണ്ട് സമീപവാസികൾ ഗ്രാമ പഞ്ചായത്ത് അംഗം ആർ.അനീഷിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ഫയർസ്റ്റേഷൻ ഓഫീസർ പി.എം പവിത്രൻ്റെ നേതൃത്വത്തിൽ വൈക്കത്ത് നിന്നും ഫയർ യൂണിറ്റ് ഉടൻ സ്ഥലത്തെത്തിയെങ്കിലും
ഫയർഫോഴ്സ് വാഹനം ഇവിടെക്ക് കടന്ന് ചെല്ലാൻ കഴിയാത്തത് രക്ഷാപ്രവർത്തനത്തിന് ഏറെ തടസ്സം നേരിട്ടു. തുടർന്ന് ഫ്ലോട്ടിംഗ് പമ്പ് ഉപയോഗിച്ചാണ് വെള്ളം എത്തിച്ചത്.30 ഏക്കറോളം ഭാഗത്ത് തീ പടർന്നു. ഫയർഫോഴ്സ് ഉദ്യോഗസ്ഥരും ഗ്രാമ പഞ്ചായത്ത് അംഗവും കർഷരും പ്രദേശവാസികളും ചേർന്ന് ഏറെ പരിശ്രമിച്ച് 4 മണിക്കൂറോളം സമയം എടുത്താണ് ആളിപ്പടർന്ന തീ നിയന്ത്രണ വിധേയമാക്കിയത്. പശു ഉൾപ്പടെയുള്ള വളർത്ത് മൃഗങ്ങളെ മേയ്ക്കാൻ വിടുന്ന പാടശേഖരത്തിൽ നിന്നും ഇവയെ ഉടൻ മാറ്റിയതിനാലും സമീപത്തെ വീടുകളിലേക്ക് തീ പടരാതെ നിയന്ത്രണ വിധേയമാക്കിയതിനാലുമാണ് വൻദുരന്തം ഒഴിവായത്. 100 ഏക്കറോളം വരുന്ന തരിശ് പാടശേഖരത്തിൽ കുട്ടനാടൻ പാക്കേജിൽ ഉൾപ്പെടുത്തി കൃഷി ഇറക്കുന്നതിനുള്ള നടന്ന് വരികയായിരുന്നു.

Hot Topics

Related Articles