വൈക്കം തലയാഴത്ത് കനത്ത മഴ: വീടിനു മുകളിൽ മരം കടപുഴകി വീണു

കോട്ടയം : വൈക്കം തലയാടത്ത് കനത്ത മഴയിൽ വീടിനു മുകളിൽ മരം കടപുഴകി വീണു. അപകടത്തിൽ ആർക്കും പരിക്കേറ്റിലെങ്കിലും വീട് തകർന്നു . ഇന്നലെ രാത്രിയിലെ മഴയിലും കാറ്റിലുമാണ് മരം കടപുഴക്കി വീണത്.  വീടിനും കാർ ഷെഡ്ഢിനും ഷെഡ്ഢിൽഉണ്ടായിരുന്നു വാഹനങ്ങൾക്കും കാര്യമായ നഷ്ടം സംഭവിച്ചു. 

Advertisements

വൈക്കം തലയാഴം കുറശ്ശരിൽ വീട്ടിൽ ഷിഹാബ് കെ സൈനുവിന്റെ വീട്ടിൽ ആണ് അപകടം സംഭവിച്ചത്. താലൂക്ക് ഓഫീസ് പഞ്ചായത്ത്‌ ഓഫീസ് ബ്ലോക്ക്‌ ഓഫീസ് എന്നിവടങ്ങളിലെ ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. 

Hot Topics

Related Articles