വൈക്കം ടൗൺ റോട്ടറി ക്ലബ്ബിന്റെ ക്രിസ്മസ് ന്യൂ ഇയർ ആഘോഷം സംഘടിപ്പിച്ചു

വൈക്കം: വൈക്കം ടൗൺ റോട്ടറി ക്ലബ്ബിന്റെ ക്രിസ്മസ്, ന്യൂ ഇയർ ആഘോഷം വൈക്കം ടൗൺ റോട്ടറി ക്ലബ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. പ്രസിഡണ്ട് റോട്ടേറിയൻ കെ എസ് വിനോദിന്റെ അധ്യക്ഷതയിൽ അംഗങ്ങൾ വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു. റോട്ടറി സോണൽ മത്സരങ്ങളിൽ വിജയികളായ റൊട്ടേറിയൻ ഹരികൃഷ്ണൻ, റോട്ടറി അനറ്റ് കുമാരി റോസ് ബെൻ ജോൺ എന്നിവരെ യോഗത്തിൽ ആദരിച്ചു. പ്രോഗ്രാം ചെയർമാൻ റൊട്ടേറിയൻ അഡ്വക്കേറ്റ് സുധീരൻ പി എ ക്രിസ്മസ് ന്യൂ ഇയർ സന്ദേശം നൽകി. റൊട്ടേറിയന്മാരായ ക്ലബ്ബ് സെക്രട്ടറി ട്രഷറർ സുധീർ പി സി, ഡി നാരായണൻ നായർ, വിൻസന്റ് കളന്തറ, ജീവൻ ശിവറാം, എം സന്ദീപ്, ടിവി ശിവപ്രസാദ്, കെ സെബാസ്റ്റ്യൻ, ഉണ്ണികൃഷ്ണൻ, ഡോക്ടർ ജി മനോജ്, ജോർജ് മായംപറമ്പിൽ, ശ്രീകാന്ത് നായർ, ജയലക്ഷ്മി ജീവൻ, ഹരികൃഷ്ണൻ, അനീഷ് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. ക്രിസ്തുമസ് ന്യൂ ഇയർ മധുരം അംഗങ്ങൾ പങ്കുവച്ചു തുടർന്ന് സ്നേഹവിരുന്നും നടന്നു.

Advertisements

Hot Topics

Related Articles