വൈക്കത്ത് സ്‌കൂൾപരിസരത്ത് തെരുവുനായയുടെ ആക്രമണം; വിദ്യാർഥിനിയ്ക്ക് പരിക്ക്

തലയോലപ്പറമ്പ്: സ്‌കൂൾ പരിസരത്ത് വെച്ച് തെരുവുനായയുടെ ആക്രമണത്തിൽ വിദ്യാർഥിനിയ്ക്ക് പരിക്ക്. തലയോലപ്പറമ്പ് എ.ജെ. ജോൺ ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർഥിനിയ്ക്കാണ് പരിക്കേറ്റത്. ബുധനാഴ്ച 11.30-ന് സ്‌കൂൾ ഓഡിറ്റോറിയത്തിനു സമീപം കൂട്ടുകാരുമൊത്ത് സംസാരിച്ചു നിൽക്കുന്നതിനിടെയാണ് തെരുവുനായയുടെ ആക്രമണം ഉണ്ടായത്. ഓടിയെത്തിയ നായ വിദ്യാർഥിനിയെ കടിക്കുകയായിരുന്നു. സംഭവം കണ്ട ബാക്കിയുള്ള മറ്റ് വിദ്യാർഥിനികൾ ഓഡിറ്റോറിയത്തിൽ കയറിയതിനാൽ കടിയേൽക്കാതെ രക്ഷപ്പെട്ടു.

ഇവരുടെ കരച്ചിൽകേട്ട ഓടിയെത്തിയ അധ്യാപകർ ഉടനെ വിദ്യാർഥിനിയെ തലയോലപ്പറമ്പിലെ സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ എത്തിച്ച് പ്രഥമ ശുശ്രൂഷ നൽകി. കാലിൽ ആഴത്തിൽ മുറിവേറ്റതിനാൽ വിദ്യാർഥിനിയെ വിദഗ്ധ ചികിത്സക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പഞ്ചായത്ത് പ്രസിഡന്റ് എൻ. ഷാജിമോൾ സ്റ്റാൻഡിങ്ങ്് കമ്മിറ്റി ചെയർപേഴ്സൺ ലൈസമ്മ ജോസഫ്, വെറ്റിറനറി ഡോ. അജിത്ത് എന്നിവർ സ്‌കൂളിലെത്തി വിവരങ്ങൾ ശേഖരിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സ്‌കൂളിന്റെ തകർന്നുകിടക്കുന്ന സംരക്ഷണഭിത്തിയ്ക്കിടയിലൂടെയാണ് നായ്ക്കൾ സ്‌കൂളിൽ കയറുന്നത്. സംരക്ഷണഭിത്തി അറ്റകുറ്റപ്പണികൾ നടത്തുന്നതിനായി ജില്ലാ പഞ്ചായതിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഉടൻ പ്രശ്നം പരിഹരിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
സ്‌കൂളിലെ ഭക്ഷണ മാലിന്യങ്ങൾ ഒഴിവാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും മാലിന്യം തുറസായ സ്ഥലത്ത് നിക്ഷേപിക്കുന്നത് ഒഴിവാക്കണമെന്നും വെറ്റിനറി സർജൻ ഡോ.അജിത് സ്‌കൂൾ അധികൃതർക്ക് നിർദേശംനൽകി.

Hot Topics

Related Articles