ഏറ്റുമാനൂരിൽ ആംബുലൻസും രണ്ട് കാറുകളും കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്ക് : പരിക്കേറ്റത് കോതമംഗലം പൂയംകുട്ടി സ്വദേശികൾക്ക്

ഏറ്റുമാനൂർ : ഏറ്റുമാനൂരിൽ ആംബുലൻസും കാറുകളും കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്ക് . പരിക്കേറ്റവരെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമികശുശ്രൂഷകൾക്കുശേഷം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു . എം.സി.റോഡിൽ കെ.എസ്ആർടിസി ബസ് സ്റ്റാന്റിനു സമീപം സൌത്ത് ഇന്ത്യൻ ബാങ്കിന് മുന്നിൽ വൈകിട്ട് അഞ്ച് മണിയോടെ ആയിരുന്നു അപകടം .
കാർ ഡ്രൈവർ കോതമംഗലം പൂയംകുട്ടി സ്വദേശി അനീഷ് ( 35 ) , യാത്രക്കാരായ പൂയംകുട്ടി അമ്പനാട്ട് സന്തോഷ് ( 47 ) , സന്തോഷിന്റെ ഭാര്യ ബിന്ദു ( 44 ) , പൂയംകുട്ടി കാക്കനാട്ട് മനോജ് ( 49 ) എന്നിവർക്കാണ് പരിക്കേറ്റത് . ഇവരിൽ ബിന്ദുവിന്റെ പരിക്ക് ഗുരുതരമാണ് .

തിരുവനന്തപുരം കാട്ടാക്കടയിൽ നിന്നും പൂയംകുട്ടിയിലേക്ക് പോകും വഴിയായിരുന്നു അപകടം. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ നിന്നും പാമ്പുകടിയേറ്റ ഇതരസംസ്ഥാന തൊഴിലാളിയേയുംകൊണ്ട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോകുകയായിരുന്ന 108 ആംബുലൻസാണ് അപകടത്തിൽപെട്ടത് .


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കോട്ടയം ഭാഗത്തുനിന്നും വന്ന മാരുതി കാർ ആംബുലൻസിൽ വന്നിടിക്കുകയായിരുന്നു . കാർ എതിരെ വരുന്നത് കണ്ട് നിർത്തിയ
ആംബുലൻസിന്റെ പിന്നിൽ മറ്റൊരു കാറും വന്നിടിച്ചു .ആംബുലൻസിന്റെ മുന്നിലിടിച്ച കാറിൽ സഞ്ചരിച്ചിരുന്നവരാണ് പരിക്കേറ്റ നാലു പേരും . ഇടിയുടെ ആഘാതത്തിൽ ആംബുലൻസിനും മുൻഭാഗത്ത് ഇടിച്ച കാറിനും സാരമായ കേടുപാടുകൾ സംഭവിച്ചു . അപകടം നടന്ന ഉടൻ സ്ഥലത്തെത്തിയ മറ്റൊരു 108 ആംബുലൻസിൽ രോഗിയെ ആശുപത്രിയിലേക്ക് മാറ്റി .

Hot Topics

Related Articles