മലയാളി നഴ്സും കുട്ടികളും കൊല്ലപ്പെട്ട സംഭവം; ഭൗതീക ശരീരം വിട്ടുകിട്ടാനുള്ള നടപടിക്രമങ്ങൾ വേഗത്തിലാക്കും: വി മുരളീധരൻ

വൈക്കം : യുകെയിൽ മലയാളി നഴ്സും കുട്ടികളും കൊല്ലപ്പെട്ട സംഭവത്തിൽ മൂന്ന് പേരുടേയും ഭൗതികശരീരങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ എംബസിയുമായി ബന്ധപ്പെട്ട് വേഗത്തിലാക്കുമെന്ന് കേന്ദ്ര വിദേശകാര്യവകുപ്പ് സഹമന്ത്രി വി മുരളീധരൻ അഞ്ചുവിൻ്റെ പിതാവ് അശോകനെ ഫോണിൽ നേരിട്ടറിയിച്ചു.

Advertisements

സംഭവമറിഞ്ഞ് വീട്ടിലെത്തിയ ബിജെപി കോട്ടയം ജില്ലാ പ്രസിഡൻ്റ് ജി ലിജിൻ ലാൽ നടപടികൾ വേഗത്തിലാക്കുന്നതിന് വേണ്ടി കേന്ദ്ര വിദേശകാര്യ വകുപ്പ് സഹമന്ത്രി വി മുരളീധരനുമായി ബന്ധപ്പെടുകയും തദവസരത്തിലാണ് വി മുരളീധരൻ അഞ്ചുവിൻ്റെ പിതാവ് അശോകനുമായി ഫോണിൽ സംസാരിക്കുകയും എല്ലാവിധ സഹായങ്ങളും നൽകുമെന്നറിയിക്കുകയും ചെയ്തത്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ബിജെപി ജില്ലാ സെക്രട്ടറിമാരായ വിനൂബ് വിശ്വം, ലേഖാ അശോകൻ വൈക്കം മണ്ഡലം പ്രസിഡൻ്റ് പി.ആർ.സുഭാഷ് ഒബിസി മോർച്ച ജില്ലാ പ്രസിഡൻ്റ് ടി.വി മിത്രലാൽ യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി കെ.ആർ.ശ്യാംകുമാർ ജില്ലാ വൈസ് പ്രസിഡൻ്റ് പത്മകുമാർ അഴിക്കൻ ഒബിസി മോർച്ച ജില്ലാ വൈസ് പ്രസിഡൻ്റ് കെ.ആർ.രാജേഷ് ഭുവനേശ്വരൻ, പ്രിയ ഗിരീഷ്, രമേശൻ തോട്ടത്തിൽ എന്നിവർ അദ്ധേഹത്തോടൊപ്പം ഉണ്ടായിരുന്നു. 

Hot Topics

Related Articles