ദോഹ: ഒ.ഐ.സി.സി ഇൻകാസ് കോട്ടയം ജില്ല കമ്മിറ്റി കുടുംബസംഗമവും കലാ സാംസ്കാരിക സമ്മേളനവും സംഘടിപ്പിച്ചു. ഇന്ത്യ ഇന്ന് നേരിടുന്ന വലിയ വിപത്തായ വര്‍ഗീയതയെ ചെറുത്തുതോല്‍പ്പിക്കാൻ പ്രവാസി സമൂഹം ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങണമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ എം.എല്‍.എ വ്യക്തമാക്കി.
ഇന്ത്യൻ നാഷനല്‍ കോണ്‍ഗ്രസിന്റെ പോഷക സംഘടനയായ ഖത്തര്‍ ഒ.ഐ.സി.സി ഇൻകാസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കുടുംബ സംഗമവും കലാ-സംസ്കാരിക സമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വെള്ളിയാഴ്ച തുമാമയില്‍ ഒലീവ് ഇന്റര്‍നാഷനല്‍ സ്കൂളിലായിരുന്നു പരിപാടി. കോട്ടയം ജില്ല പ്രസിഡന്റ് അജത്ത് അബ്രഹാം അധ്യക്ഷത വഹിച്ചു. ലിയോ തോമസ് സ്വാഗതം പറഞ്ഞു. ആനുകാലിക രാഷ്ട്രീയ വിഷയങ്ങളില്‍ കോട്ടയം ജില്ല പഞ്ചായത്ത് അംഗം പി.കെ. വൈശാഖ് പ്രഭാഷണം നടത്തി.
ഒ.ഐ.സി.സി ഇൻകാസ് ആക്ടിങ് പ്രസിഡന്റ് നിയാസ് ചെരിപ്പത്ത്, ജനറല്‍ സെക്രട്ടറി ശ്രീജിത്ത് എസ്. നായര്‍, ട്രഷറര്‍ ജോര്‍ജ് അഗസ്റ്റിൻ, യൂത്ത് വിങ് ആക്ടിങ് പ്രസിഡന്റ് ഷാഹിദ്, ജന. സെക്രട്ടറി നവിൻ പള്ളം, കെ.ബി.എഫ് പ്രസിഡന്റ് അജി കുര്യാക്കോസ് തുടങ്ങിയവര്‍ സംസാരിച്ചു. സോണി സെബാസ്റ്റ്യൻ പരിപാടി നിയന്ത്രിച്ചു. കോട്ടയം ജില്ല ട്രഷറര്‍ ജോബി നന്ദി പ്രകാശിപ്പിച്ചു.
വിവിധമേഖലകളില്‍ പ്രവര്‍ത്തന മികവ് തെളിയിക്കുകയും അംഗീകാരങ്ങള്‍ നേടുകയും ചെയ്ത ജീസ് ജോസഫ്, ഫ്രെഡി ജോര്‍ജ്, ഹരികുമാര്‍, അഷ്റഫ് പി. നാസര്‍, ആയിഷ ഹന തുടങ്ങിയ ഇൻകാസ് കുടുംബാംഗങ്ങളെയും ഡോ. ഫുആദ് ഉസ്മാനെയും ചടങ്ങില്‍ ആദരിച്ചു. സംഗീത-നൃത്തപരിപാടികളും കനല്‍ ഖത്തറിന്റെ നേതൃത്വത്തില്‍ പഞ്ചാരിമേളവും അരങ്ങേറി.