വെൻ വനിതാ ദിനാചരണം : ‘ഗിവ് ടു ഗെയിൻ’ വനിതാദിന തീം: പാനൽ ചർച്ച ശ്രദ്ധേയമായി

കോട്ടയം : വനിതാദിനത്തോടനുബന്ധിച്ച് വെൻ കോട്ടയം ചാപ്റ്ററിൻ്റെ നേതൃത്വത്തിൽ ‘ഗിവ് ടു ഗെയിൻ’ എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച പാനൽ ചർച്ച ശ്രദ്ധേയമായി. ഡോ. ഷീജ ഏബൽ മോഡറേറ്ററായും ഡോ. പ്രീതി കോര, ഡോ. ജെൻസി ബ്ലെസൺ, ബീന ടോം, മറിയമ്മ പിയൂസ് എന്നിവർ പാനൽ അംഗങ്ങളായും പങ്കെടുത്തു.

Advertisements

ചർച്ചയിൽ സംസാരിച്ചവർ ‘ഗിവ് ടു ഗെയിൻ’ എന്ന ആശയത്തിന്റെ ആഴവും പ്രസക്തിയും വിശദീകരിച്ചു. സ്വന്തം ജീവിതത്തിലും കുടുംബത്തിലും സമൂഹത്തിലും നാം നൽകുന്ന സ്നേഹം, സമയം, പരിചരണം, ഉത്തരവാദിത്തബോധം എന്നിവയാണ് യഥാർത്ഥ നേട്ടങ്ങളിലേക്ക് നയിക്കുന്നതെന്ന് അവർ ചൂണ്ടിക്കാട്ടി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സ്വയം വളർച്ചയ്ക്കും കുടുംബത്തിന്റെ ഐക്യത്തിനും സമൂഹത്തിന്റെ പുരോഗതിക്കും സ്ത്രീകളുടെ പങ്ക് നിർണായകമാണെന്നും, നമുക്ക് നമുക്കുതന്നെ നൽകുന്ന പ്രാധാന്യവും പരിചരണവും സമൂഹത്തിന് മുന്നേറ്റമായി തിരിച്ചുകിട്ടുമെന്നും പാനൽ അംഗങ്ങൾ അഭിപ്രായപ്പെട്ടു.

ചർച്ച പങ്കെടുത്തവർക്കു ഒരു കണ്ണുതുറപ്പിക്കുന്ന അനുഭവമായതോടൊപ്പം, വ്യക്തിജീവിതത്തിലും സാമൂഹിക ജീവിതത്തിലും ഉത്തരവാദിത്വബോധത്തോടെ മുന്നേറാനുള്ള ഓർമ്മപ്പെടുത്തലായി മാറി.

Hot Topics

Related Articles