വനിത സ്പോർട്ട്സ് അക്കാദമിയുടെ രണ്ടാം ഘട്ട പരിശീലന ക്യാമ്പിന് തുടക്കമായി ; സി.കെ. ആശ എംഎൽഎ പന്ത് തട്ടി ഉദ്ഘാടനം ചെയ്തു

വൈക്കം: വനിത സ്പോർട്ട്സ് അക്കാദമിയുടെ രണ്ടാം ഘട്ട പരിശീലന ക്യാമ്പിന് വൈക്കം ഗവൺമെൻ്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കമായി. വൈക്കം ഗവൺമെൻ്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികൾക്ക് പുറമെ ടി വി പുരം ജി എച്ച് എസ് എസ്, വൈക്കം വെസ്റ്റ് ജി എച്ച് എസ് എസ്, തലയോലപറമ്പ് വിഎം ബി എച്ച് എസ് തുടങ്ങിയ സ്കൂളുകളിൽ നിന്നായി കോട്ടയം റവന്യു ജില്ല സ്കൂൾ ചാമ്പ്യൻഷിപ്പുകളിൽ നിന്ന് കേരള സ്റ്റേറ്റ് സ്കൂൾ ഒളിമ്പിക്സിലേക്ക് സെലക്ഷൻ ലഭിച്ച 50 ഓളം താരങ്ങളാണ് പരിശീലനക്യാമ്പിൽ പങ്കെടുക്കുന്നത്. 

Advertisements

പരിശീല ക്യാമ്പ് സി.കെ. ആശ എംഎൽഎ പന്ത് തട്ടി ഉദ്ഘാടനം ചെയ്തു.ചിട്ടയായപരിശീലനവും കഠിനപരിശ്രമവും നടത്തിയാൽ വിദ്യാർഥികൾക്ക് മികച്ച വിജയം കൈവരിക്കാനാകുമെന്ന് സി.കെ. ആശ എം എൽ എ യും വെറ്ററൻ വോളിബോൾ താരം ബാലകൃഷ്ണൻ മാധവശേരിയും അഭിപ്രായപ്പെട്ടു. സ്കൂൾ പ്രിൻസിപ്പൽ കെ.ശശികല ,ഹെഡ്മിസ്ട്രസ് ടി. ആർ.ഓമന, കായിക പരിശീലകൻ ജോമോൻജേക്കബ്, വോളിബോൾ വെറ്ററൻ താരം ബാലകൃഷ്ണൻ മാധവശേരി, അധ്യാപകർ തുടങ്ങിയവർ സംബന്ധിച്ചു. ഒളിമ്പിക്സ് ഹോക്കി ചാമ്പ്യൻഷിപ്പ് സബ് ജൂനിയർ, ജൂനിയർ സീനിയർ വിഭാഗങ്ങൾ കൊല്ലത്താണ് നടക്കുന്നത്. റോളർ സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പുകൾ പാലക്കാട്ടും ഫുട്ബോൾ തിരുവനന്തപുരത്തുമാണ് നടക്കുന്നത്. ഈ മൂന്നിനങ്ങളിലാണ് കേരള സ്കൂൾ ഒളിസിക്സിൽ വനിത അക്കാദമി താരങ്ങൾ പങ്കെടുക്കുന്നത്. ഒരു മാസമായി ഈ മൂന്നിനങ്ങളിൽ തലയോലപറമ്പ് സെൻ്റ് ജോർജ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, ജിജി എച്ച് എസ് എസ് വൈക്കം എന്നിവടങ്ങളിൽ 100 ഓളം പെൺകുട്ടികൾ പരിശീലനം നടത്തിവരികയായിരുന്നു. ഉപജില്ല സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പ്


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

  വൈക്കം ജിജി എച്ച് എസ് എസും സീനിയർ ഹോക്കി ചാമ്പ്യൻഷിപ്പ് തലയോലപറമ്പ് വി എം ബി എച്ച് എസ് എസും സബ് ജൂനിയർ, ജൂനിയർ, ഹോക്കി ചാമ്പ്യൻഷിപ്പ് ടിവി പുരം ഗവൺമെൻ്റ് എച്ച് എസ് എസും നേടി.

Hot Topics

Related Articles