വനിതാ സംവരണ ബിൽ: മോദി അമിത് ഷാ യുഗം തീർന്നെന്ന് കോൺഗ്രസ്; ലോക്സഭയിൽ പിടി മുറുക്കി പ്രതിപക്ഷം 

ന്യൂഡല്‍ഹി: ലോക്സഭയില്‍ വനിതാ സംവരണവുമായി ബന്ധപ്പെട്ട നിർണ്ണായക ഭേദഗതികള്‍ പരാജയപ്പെട്ടത് കേന്ദ്ര സർക്കാരിനെ കടുത്ത പ്രതിസന്ധിയിലാക്കി. ബില്ലിന്റെ മറവില്‍ മണ്ഡല പുനർനിർണ്ണയം നടത്തി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ രാഷ്ട്രീയമായി അപ്രസക്തമാക്കാനും ഭരണം നിലനിർത്താനുമുള്ള ബിജെപി തന്ത്രമാണ് പാളിയതെന്ന് പ്രതിപക്ഷം ഒന്നടങ്കം ആരോപിച്ചു.

Advertisements

ഭേദഗതി ബില്ല് വീണുവെന്നാണ് രാഹുല്‍ ഗാന്ധി എക്സില്‍ കുറച്ചത്. “ഭേദഗതി ബില്ല് വീണിരിക്കുന്നു. ഭരണഘടനയെ തകർക്കാൻ സ്ത്രീകളുടെ പേരില്‍ നടത്തിയ ഭരണഘടനാവിരുദ്ധമായ തന്ത്രമായിരുന്നു ഇത്,” ബിജെപി സർക്കാരിന്റെ ഗൂഢലക്ഷ്യങ്ങള്‍ ഇന്ത്യ കണ്ടു കഴിഞ്ഞു. ആ നീക്കങ്ങളെ ‘ഇന്ത്യ’ തടഞ്ഞുനിർത്തിയെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടന വാഴ്ത്തപ്പെടട്ടെ: “ഭരണഘടന നീണാള്‍ വാഴട്ടെ എന്ന വാക്കുകളോടെയാണ് അദ്ദേഹം തന്റെ കുറിപ്പ് അവസാനിപ്പിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വനിതാ സംവരണ നിയമം പരാജയപ്പെട്ടിട്ടില്ല, മറിച്ച്‌ പാർലമെന്റിന്റെ ഘടന മാറ്റാനുള്ള ജനാധിപത്യ വിരുദ്ധ നീക്കമാണ് പരാജയപ്പെട്ടത്. നിലവിലുള്ള നിയമപ്രകാരം മുന്നോട്ടുപോകാൻ സർക്കാർ നിർബന്ധിതരായി. മോദി സർക്കാരിന് ഇതുവരെ ഏറ്റതില്‍ വെച്ച്‌ ഏറ്റവും വലിയ തിരിച്ചടിയാണിതെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പറഞ്ഞു. പാസാക്കാനുള്ള ഭൂരിപക്ഷം ഇല്ലെന്നറിഞ്ഞിട്ടും ബില്ല് കൊണ്ടുവന്നത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകള്‍ ലക്ഷ്യം വെച്ചുള്ള ഗിമ്മിക്കാണ്. പ്രതിപക്ഷ നിർദ്ദേശങ്ങള്‍ തള്ളിയത് ഗൂഢോദ്ദേശ്യത്തോടെയാണ്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ പ്രതിപക്ഷത്തിന് ഇത് വലിയ മേല്‍ക്കൈ നല്‍കുമെന്നും കൊടിക്കുന്നില്‍ സുരേഷ് എംപി പ്രതികരിച്ചു.

മോദി സർക്കാരിന്റെ കാലത്ത് പാർലമെന്റില്‍ പരാജയപ്പെടുന്ന ആദ്യ സുപ്രധാന ബില്ലാണിത്. ഏകപക്ഷീയമായി കാര്യങ്ങള്‍ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമത്തിനേറ്റ കനത്ത പ്രഹരമാണിത്. വനിതാ സംവരണത്തിന്റെ മറവില്‍ അധികാരം പിടിച്ചെടുക്കാനായിരുന്നു നീക്കമെന്നും എൻകെ പ്രേമചന്ദ്രൻ എംപി പറഞ്ഞു. ഈ തിരിച്ചടിയോടെ നരേന്ദ്ര മോദി – അമിത് ഷാ യുഗത്തിന്റെ അന്ത്യത്തിന് തുടക്കമായെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡെറക് ഒബ്രിയാൻ പരിഹസിച്ചു. സർക്കാരിന്റെ അഹങ്കാരത്തിനേറ്റ അടിയാണിതെന്നും അദ്ദേഹം കൂട്ടിചേർത്തു. അതേസമയം, ബില്ല് പരാജയപ്പെട്ടതിന് പിന്നാലെ ബിജെപി എംപിമാർ പാർലമെന്റിന് പുറത്ത് കടുത്ത പ്രതിഷേധം നടത്തി. പ്രതിപക്ഷം മഹിളാ വിരോധികളാണെന്നും സ്ത്രീകള്‍ക്ക് നല്‍കേണ്ട നീതി അവർ തടഞ്ഞുവെന്നും ബിജെപി ആരോപിച്ചു. പ്ലക്കാർഡുകളുമായാണ് ഭരണകക്ഷി അംഗങ്ങള്‍ പ്രതിഷേധിച്ചത്.

Hot Topics

Related Articles