തലയെ കടത്തി വെട്ടി ഇളയ ദളപതി: വാരിസ് കളക്ഷൻ 300 കോടി പിന്നിട്ടു

തമിഴിലെ രണ്ടു സൂപ്പർ താരങ്ങളുടെ ചിത്രം ഒരേ ദിനം റിലീസ് ചെയ്തു ആരാധകരെ കൂട്ടമായി തിയേറ്ററുകളിലേക്ക് എത്തിച്ചുവെങ്കിലും അജിത്ത് നായകനായ തുണി വിനെ കടത്തിവെട്ടി വിജയുടെ കൂടുതൽ കളക്ഷൻ നേടുന്ന ചിത്രമായി. 300 കോടി രൂപയാണ് വാരിസ് നേടിയത്. ഒരു ഫാമിലി ഇമോഷണൽ ഡ്രാമ എന്ന വിഭാഗത്തിലാണ് ചിത്രം. വംശി പാരപ്പള്ളി യാണ് ചിത്രത്തിന്റെ സംവിധാനം. രശ്മിക മന്ദാനയാണ് നായിക.

Advertisements

അതേസമയം, വാരിസിലെ മനോഹരമായ മറ്റൊരു ​ഗാനം അണിയറ പ്രവർത്തകർ റിലീസ് ചെയ്തിരിക്കുകയാണ്. എസ് തമന്റെ സംഗീതത്തിൽ കെ.എസ് ചിത്ര പാടിയ ​വീഡിയോ ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്.  ‘സോള്‍ ഓഫ് വരിസ്’ എന്നാണ് ​ഗാനത്തിന്റെ പേര്. വിവേക് ആണ് ​ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആമസോണ്‍ പ്രൈം വീഡിയോയില്‍ ഫെബ്രുവരി 22ന് ചിത്രം സ്‍ട്രീമിംഗ് ആരംഭിക്കും. കാര്‍ത്തിക് പളനിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജുവും ശിരീഷും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. 

പ്രകാശ് രാജ്, പ്രഭു, ജയസുധ, ശരത്കുമാർ ശ്രീകാന്ത്, ഷാം, സംഗീത കൃഷ്, സംയുക്ത, എസ് ജെ സൂര്യ തുടങ്ങി വൻ താരനിരയും പ്രധാന കഥാപാത്രങ്ങളായി എത്തിയിരിക്കുന്നു. 

Hot Topics

Related Articles