പുളിക്കൽ കവല : ഭക്തിയുടെ രുചിക്കൂട്ട് ഒരുക്കി നോമ്പിൻ്റെ പുണ്യത്തിൽ സ്നേഹ കൂട്ടായ്മയിൽ തയ്യാറാക്കുന്ന വാഴൂർ പള്ളിയിലെ പ്രസിദ്ധമായ പുഴുക്ക് നേർച്ച ഡിസംബർ 14ന് . യൽദോ നോമ്പിൽ ഇടവക ജനങ്ങൾ നോമ്പാചരിച്ച് തയ്യാറാക്കുന്ന പുഴുക്കു നേർച്ചയിൽ സമൂഹത്തിലുള്ള നൂറുകണക്കിന് ആളുകൾ പങ്കെടുക്കും.ഡിസംബർ 13ന് രാവിലെ എട്ടു മുതൽ പുഴുക്കിനുള്ള വിഭവങ്ങൾ ഇടവക ജനങ്ങളിൽ നിന്നും വിശ്വാസികളിൽ നിന്നും സ്വീകരിക്കുന്നതിനായി പ്രത്യേക വാഹനത്തിൽ പുറപ്പെടും.ഇടവകയിലെ പൂർവികർ പതിറ്റാണ്ടുകൾക്ക് മുമ്പ് ആചരിച്ചുവന്ന പുഴുക്ക് നേർച്ചയാണ് പുതുതലമുറ ഭക്തിയോടെ സ്തോത്ര കൂട്ടായ്മയിൽ നടത്തുന്നത്.പൂർണ്ണമായും കാർഷിക ഉൽപ്പന്നങ്ങൾ മാത്രം ചേർത്ത് തയ്യാറാക്കുന്ന പുഴുക്ക് നേർച്ചയ്ക്ക് എല്ലാ വിഭാഗം ജനങ്ങളും പങ്കെടുക്കും.
കപ്പ, ചേന, ചേമ്പ് ഏത്തക്ക, പച്ചമുളക്, കൂർക്ക എന്നിവയാണ് പുഴുക്കിനുള്ള പ്രധാന വിഭവങ്ങൾ .ശുദ്ധമായ വെളിച്ചെണ്ണയിൽ തയ്യാറാക്കുന്ന പുഴുക്ക് 14ന് കുർബാനക്ക് ശേഷം ആശീർവദിച്ച് വിശ്വാസികൾക്ക് വിതരണം ചെയ്യും. 13 വൈകിട്ട് 5 ന് സന്ധ്യ നമസ്കാരം സുവാർത്താ സംഗമം 8 ന് പുഴുക്കിനുള്ള വിഭവങ്ങൾ പള്ളിയുടെ തിരുനടയിൽ സമർപ്പിച്ച് പ്രത്യേക പ്രാർത്ഥന.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
14ന് രാവിലെ 8 ന് ഡോ. യൂഹാനോൻ മാർ ദിയസ്കോറോസ് മെത്രാപ്പോലീത്തായുടെ പ്രധാന കാർമികത്വത്തിൽ വിശുദ്ധ കുർബാന.10 ന് പ്രദക്ഷിണം 10:30ന് പുഴുക്ക് നേർച്ച, ആശീർവാദം’ ശുശ്രൂഷകൾക്ക് വികാരി അലക്സ് തോമസ് നാഴൂരിമറ്റത്തിൽ സഹവികാരി ഫാദർ ജോൺ സ്കറിയ നടുത്തൊട്ടിയിൽ എന്നിവരും നേർച്ച ക്രമീകരണങ്ങൾക്ക് ട്രസ്റ്റി. എം. എ അന്ത്രയോസ് സെക്രട്ടറി രാജൻ ഐസക്ക് കൺവീനർ ജെയിംസ് കമ്പിയിൽ എന്നിവരും നേതൃത്വം നൽകും.


