തിരുവല്ല : ആധുനിക കാലഘട്ടത്തിന് അനിവാര്യമായതും
വ്യാവസായിക ലോകത്തിന്റെ മാറ്റം ഉൾക്കൊണ്ടും രൂപീകരിച്ച കൊമേഴ്സ്യൽ കോടതി നിയമം അടിസ്ഥാനമാക്കിയുള്ളവ അഭിഭാഷകർ മനസ്സിലാക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുന്ന ബോധവൽക്കരണ ക്ലാസ് പത്തനംതിട്ട സബ് ജഡ്ജും ഡിസ്ട്രിക് ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറിയുമായ അരുൺ ബെച്ചു ബാർ അസോസിയേഷൻ ഹാളിൽ നിർവഹിച്ചു.
ബോധവൽക്കരണ ക്ലാസ് കുടുംബ കോടതി ജഡ്ജി ബിൽകുൽ ജി. എസ്. ഉദ്ഘാടനം ചെയ്തു. സബ് ജഡ്ജ് രാജീവ് വി, മുൻസിഫ് അരവിന്ദ് എസ്. ജെ, മജിസ്ട്രേറ്റ് അരുന്ധതി ദിലീപ്, ബാർ അസോസിയേഷൻ പ്രസിഡന്റ് സി. എൻ. പ്രേംകുമാർ, വൈസ് പ്രസിഡന്റ് ബിനു വി. ഈപ്പൻ, സെക്രട്ടറി സിബി ജയിംസ്, ജോയിന്റ് സെക്രട്ടറി വിബിത ബാബു, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ വിജി നൈനാൻ, അഭിലാഷ് ഗോപൻ, സിജിൻ കെ രാജ്, ജോർജി മാത്യൂസ് എന്നിവർ പ്രസംഗിച്ചു.
അഭിഭാഷകർക്ക് ബോധവൽക്കരണ ക്ലാസ് നടത്തി

Advertisements

