കോട്ടയം: ഉത്തരഖണ്ഡ് കീഴടക്കി വെച്ചൂർ സ്വദേശിയ്ക്ക് നാടിൻ്റെ ആദരവ്. കാട്ടേഴത്ത് സിബുവിൻ്റെ മകൻ അശ്വിൻ കെ.എസിനാണ് ആദരവ് നൽകിയത്. വെച്ചൂർ വെസ്റ്റ് എൽ.സിയുടെ ആദരവ് എൽ.സി സെക്രട്ടറി സതീശൻ നല്കി ആദരിച്ചു. സമുദ്രനിരപ്പിൽ നിന്ന് 12500 അടി ഉയരത്തിൽ ഉത്തരാഖണ്ഡിലെ കേദാർഖണ്ഡ് കീഴടക്കിയതിനാണ് അശ്വിൻ കെ എസിനെ വെച്ചൂർ ഗ്രാമം ആദരിച്ചത്. ,ഡറാഡൂൺ വഴി മൈനസ് 16 ഡിഗ്രി മഞ്ഞുമല താണ്ടി മൂന്നു ദിവസത്തെ യാത്രക്കൊടുവിൽ കേദാർഖണ്ഡ് താണ്ടുകയായിരുന്നു അശ്വിൻ ചെയ്തു. അശ്വിൻ സോളോ സൈക്കിളിങ്ങിൽ എറണാകുളത്തു നിന്ന് മാംഗ്ലൂരും തിരിച്ച് എറണാകുളം വരെ യാത്ര ചെയ്തിട്ടുണ്ട് കൂടാതെ ഡക്കാത്തി ലോൺ/ നേവൽ ബേയ്സ് സംയുക്തമായി നടത്തിയ ഹില്ലി സൈക്കിളിങ്ങിലിൽ അടിമാലി , മൂന്നാർ, വട്ടവട അഡ്വൈഞ്ചർ സൈക്കിളിങ് നടത്തിയിട്ടുണ്ട്.
Advertisements




