വെച്ചൂർ പഞ്ചായത്ത് ഓഫിസിൽ സംഘർഷം : പഞ്ചായത്ത് പ്രസിഡൻ്റിനും വൈസ് പ്രസിഡൻ്റിനും പരിക്ക്

ഫോട്ടോ:വെച്ചൂർ പഞ്ചായത്ത് പ്രസിഡന്റിൻ്റെ ഓഫീസിൽ നടന്ന ചർച്ചയ്ക്കിടയിൽ നടന്ന സംഘർഷത്തിൽ പരിക്കേറ്റ പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു അജി, വൈസ് പ്രസിഡൻ്റ് അഭിഷേക് എന്നിവർ

Advertisements

വെച്ചൂർ: ഓഫിസിലെ ചർച്ചകൾക്കിടെ വെച്ചൂർ പഞ്ചായത്ത് പ്രസിഡന്റിൻ്റെ ഓഫീസ് അടിച്ചു തകർത്തതായി പരാതി. പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും മർദ്ദനമേറ്റതായും പരാതി ഉയർന്നു. ഫെബ്രുവരി 28 ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് സംഭവം ഉണ്ടായത്. കൃഷ്ണകുമാർ എന്നയാളാണ് അക്രമം നടത്തിയതെന്ന് വൈസ് പ്രസിഡന്റ് എൻ. അഭിഷേക് ആരോപിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അംബികാമാർക്കറ്റിന് സമീപം സിബി സെബാസ്റ്റ്യൻ എന്നയാളുടെ വീടിന് മുന്നിൽ പ്രവർത്തിക്കുന്ന കോഴിക്കടയും മത്സ്യവില്പന കേന്ദ്രവുമടക്കം നാല് കടകൾ ഒഴിപ്പിക്കുന്നത് സംബന്ധിച്ച് പഞ്ചായത്തിന് പരാതി ലഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി എല്ലാവരെയും പഞ്ചായത്ത് ഓഫീസിൽ ചർച്ചയ്ക്കായി വിളിച്ചിരുന്നു. കോഴിക്കട നടത്തുന്നയാളാണ് കൃഷ്ണകുമാർ. പ്രസിഡന്റിന്റെ സാന്നിദ്ധ്യത്തിലായിരുന്നു ചർച്ച.
പ്രസിഡന്റിന്റെ മുറിയിൽ ചർച്ച നടക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. വൈസ് പ്രസിഡന്റ് അഭിഷേകിന് നെഞ്ചിലും കഴുത്തിനും കൈക്കും പരിക്കേറ്റു. സംഘർഷത്തിനിടയിൽ പെട്ട് പ്രസിഡന്റ് ബിന്ദുഅജിക്കും പരിക്കേറ്റിട്ടുണ്ട്. പ്രസിഡന്റിന്റെ ഓഫീസിലെ ഉപകരണങ്ങൾ അടിച്ചു തകർത്ത നിലയിലാണ്.

Hot Topics

Related Articles