വെള്ളൂർ കരിപ്പാടം കാരുണ്യമാതാ എൽപി സ്കൂൾ സുവർണ ജൂബിലി ആഘോഷം സമാപിച്ചു : ഫ്രാൻസിസ് ജോർജ് എം. പി ഉദ്ഘാടനം ചെയ്തു

ഫോട്ടോ:വെള്ളൂർ കരിപ്പാടം കാരുണ്യമാതാ എൽപി സ്കൂൾ സുവർണ ജൂബിലി ആഘോഷം ഫ്രാൻസിസ് ജോർജ് എം പി ഉദ്ഘാടനം ചെയ്യുന്നു.കോട്ടയം അതിരൂപത മെത്രാപ്പോലീത്തമാർ മാത്യു മൂലക്കാട്ട്,റവ.ഡോ.തോമസ് പുതിയകുന്നേൽ തുടങ്ങിയവർ സമീപം

Advertisements

കരിപ്പാടം: വെള്ളൂർ കരിപ്പാടം കാരുണ്യമാതാ എൽപി സ്കൂൾ സുവർണ ജൂബിലി ആഘോഷം സമാപിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സ്കൂൾ ഓഡിറ്റോറിയത്തിൽ കോട്ടയം അതിരൂപത മെത്രാപ്പോലീത്തമാർ മാത്യു മൂലക്കാട്ടിൻ്റെ അധ്യക്ഷതയിൽ നടന്ന സമാപന സമ്മേളനം ഫ്രാൻസിസ് ജോർജ് എം പി ഉദ്ഘാടനം ചെയ്തു. വിദ്യാർഥികൾക്ക് അഭിരുചിയുള്ള വിഷയങ്ങളിൽ സ്കൂൾ പഠനകാലത്ത് തന്നെ പരിശീലനം നൽകിയാൽ യുവാക്കളിലെ തൊഴിലില്ലായ്മ പരിഹരിക്കാൻ കഴിയുമെന്ന് ഫ്രാൻസിസ് ജോർജ് എം പി ഉദ്ഘാടന പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു. കോട്ടയം അതിരുപത കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി സെക്രട്ടറി റവ.ഡോ.തോമസ് പുതിയകുന്നേൽ മുഖ്യപ്രഭാഷണം നടത്തി.

സ്കൂൾ മാനേജർ ഫാ.മാത്യുകുഴിപ്പള്ളി, വെള്ളൂർ പഞ്ചായത്ത് പ്രസിഡൻ്റ് സാജിതയൂസഫ്,ചെമ്പ് പഞ്ചായത്ത് പ്രസിഡൻ്റ് സണ്ണികരോട്ട് ഞാറോത്ത്, കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി.പി.ഷാജി, പഞ്ചായത്ത് അംഗം ടി.രാഹുൽ, സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ സുദീപ, നഴ്സറി പ്രിൻസിപ്പൽ സിസ്റ്റർ സാങ്റ്റ, സിസ്റ്റർ അഡ്വ.സൗമി , പി ടി എ പ്രസിഡൻ്റ് കെ.എൻ.ജിജിത്ത്, നഴ്സറി പി ടി എ പ്രസിഡൻ്റ് വിപിൻമോഹൻ , സ്റ്റാഫ് സെക്രട്ടറി കെ.എം.ഷെമീർ, മരിയജേക്കബ്, വിഷ്ണുപ്രിയ,ലീഡർ ശങ്കരിരാജേഷ് തുടങ്ങിയവർ സംബന്ധിച്ചു.

Hot Topics

Related Articles