വൈക്കം വണിക വൈശ്യ സംഘത്തിന്റെ ആഭിമുഖ്യത്തിൽ കുംഭഭരണി മഹോത്സവവും ആരംഭിച്ചു

ഫോട്ടോ:മൂത്തേടത്തുകാവ് ക്ഷേത്രത്തിലേക്ക് വണിക വൈശ്യ സംഘം നടത്തുന്ന കുംഭകുടം- കുത്തിയോട്ടത്തിന്റെ മുന്നോടിയായി ഇന്നലെമുത്താരമ്മൻ കാവിൽ നിന്ന് ഊരുചുറ്റൽ കുംഭകുടം പുറപ്പെട്ടപ്പോൾ

Advertisements

വൈക്കം: വൈക്കം വണിക വൈശ്യ സംഘത്തിന്റെ ആഭിമുഖ്യത്തിൽ കുംഭഭരണി മഹോത്സവവും ആരംഭിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇന്നലെ രാവിലെ സർപ്പ പ്രതിഷ്ഠാ വാർഷിക ചടങ്ങുകൾക്ക് ശേഷമാണ് കുംഭ ഭരണി ഉത്സവ ചടങ്ങുകൾ തുടങ്ങിയത്. സർപ്പ പ്രതിഷ്ഠാ വാർഷികത്തിൻ്റെ ഭാഗമായി മുത്താരമ്മൻ കാവിൽ ആനത്താനത്തില്ലത്ത് എ.ജി. വാസുദേവൻ നമ്പൂതിരിയുടെ ആഭിമുഖ്യത്തിൽ ഗണപതി ഹോമം നടത്തി. തുടർന്ന് കാപ്പ് കെട്ട് കുടിയിരുത്തൽ എന്നീ ചടങ്ങുകൾക്കു ശേഷം കാളിയമ്മനട ക്ഷേത്രത്തിലെ വെളിച്ചപ്പാട് എം. ജയൻ ദീപം തെളിയിച്ചതോടെ കുംഭകുടങ്ങൾ നിറച്ച് തലയിലേറ്റി ഊരുചുറ്റൽ ആരംഭിച്ചു. 22ന് സമാപിക്കും.

വൈക്കത്തിൻ്റ വിവിധ ഭാഗങ്ങളിൽ ഒൻപത് ദിവസം ഊരുചുറ്റും. കുംഭഭരണി ദിനമായ 23ന് മൂത്തേടത്തുകാവ് ക്ഷേത്രത്തിലേക്ക് വണിക വൈശ്യ സംഘം നടത്തുന്ന കുംഭകുടം- കുത്തിയോട്ടത്തിന്റെ മുന്നോടിയായിട്ടാണ് ഊരുചുറ്റൽ കുംഭകുടം നടത്തുന്നത്. പ്രസിഡൻ്റ് വി.ആർ.ഗിരി, സെക്രട്ടറി എം.നിഷാദ്. ട്രഷറർ വേലായുധൻചെട്ടിയാർ , മഹിളാ വിഭാഗം പ്രസിഡൻ്റ് എൻ.ആർ. അമ്മിണി, സെക്രട്ടറി റാണി രൂപേഷ് , നഗരസഭ കൗൺസിലർ അനൂപ് ചിന്നപ്പൻ തുടങ്ങിയവർ പങ്കെടുത്തു.

Hot Topics

Related Articles