ദില്ലി: മണിപ്പൂരിൽ അക്രമങ്ങൾക്ക് അറുതിയാകുന്നില്ല. ഇന്നലെ രണ്ടിടങ്ങളിൽ വീണ്ടും വെടിവയ്പ്പുണ്ടാവുകയും, നാല് ജില്ലകളിൽ നിന്നായി ആയുധങ്ങൾ പിടികൂടുകയും ചെയ്തു. ആക്രമണവുമായി ബന്ധപ്പെട്ട് നാല് പേർ അറസ്റ്റിലായി.
അതേസമയം, മണിപ്പൂർ കലാപവുമായി ബന്ധപ്പെട്ട കേസുകളുടെ അന്വേഷണത്തിന് 53 ഉദ്യോഗസ്ഥരടങ്ങുന്ന സംഘത്തെ സിബിഐ നിയോഗിച്ചു. ഉദ്യോഗസ്ഥരിൽ 29 പേർ വനിതകളാണ്. ഡിഐജി, എസ് പി റാങ്കിലുള്ള ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്. 11 കേസുകളാണ് സിബിഐ അന്വേഷിക്കുക.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മണിപ്പൂർ കലാപം നിയന്ത്രണാതീതമായ സാഹചര്യത്തിൽ സുപ്രീംകോടതി ഇടപെടുകയും, കലാപത്തിലെ കേസുകൾ അന്വേഷിച്ച് രണ്ട് മാസത്തിനകം റിപ്പോർട്ട് നൽകാൻ സമിതിക്ക് നിർദ്ദേശം നൽകുകയും ചെയ്തു. ആരോപണങ്ങൾ അന്വേഷിക്കാൻ ദത്താത്രയ് പദ്‌സാൽഗിക്കറോടാണ് നിർദ്ദേശിച്ചിട്ടുള്ളത്. അക്രമം നടത്തിയവരുമായി പൊലീസ് ഒത്തുകളിച്ചെന്ന ആരോപണത്തിൽ അന്വേഷണത്തിനും സുപ്രീം കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.