വിഴിഞ്ഞം തുറമുഖത്തെ 49% ഷെയർ എം എസ് സിക്ക് കൈമാറാനുള്ള തീരുമാനത്തിന് പിന്നിൽ ദുരൂഹതയുണ്ടെന്ന് വി എൻ വാസവൻ 

വിഴിഞ്ഞം തുറമുഖത്തിന്റെ 49 % ഷെയർ എംഎസ്സിക്ക് കൈമാറാൻ പോകുന്നതിൽ ദുരൂഹതയുണ്ടെന്ന് മുൻ തുറമുഖ വകുപ്പ് മന്ത്രി വി എൻ വാസവൻ. പ്രതിപക്ഷ നേതാവിന്റെ ചോദ്യത്തിന് മുഖ്യമന്ത്രി നൽകിയ മറുപടിയിൽ വ്യക്തതയില്ല . ഓഹരി വെളിയിലുള്ള ഏ തെങ്കിലും കമ്പനിക്ക്  കൈമാറാൻ സർക്കാരി ന്റെ മുൻ‌കൂർ അനുമതി വേണമെന്നാണ് ചട്ടം .

Advertisements

നഷ്ടം വരില്ലെന്ന് പറയുന്നത് തെറ്റാണ്. ദേശീയ സുരക്ഷയ്ക്ക് ഭീഷണി, പ്രാദേശിക തൊഴിൽ സുരക്ഷയ്ക്ക് വെല്ലുവിളി, ധനനഷ്ടം, മറ്റ് കപ്പൽ


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കമ്പനികൾക്ക് വരാൻ കഴിയാത്ത സാഹചര്യം എന്നിവ പരിഗണിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. 

മുഖ്യമന്ത്രി ആകുന്നതിനു മുൻപേ  ഇതിനുള്ള നീക്കങ്ങൾ നടന്നു എന്ന് കരുതണം. വിദേശ കുത്തകകൾ പോർട്ട് ലക്ഷ്യമിട്ട് നീക്കങ്ങൾ നടത്തുന്നു എന്നതിന് തെളിവാണിത്. അദാനി ഷെയർ വിൽക്കാൻ തീരുമാനിച്ചാലും സർക്കാരിന്റെ അനുമതിയില്ലാതെ നടക്കില്ല. ഇതിന് പിന്നിൽ വലിയ അന്തർ നാടകങ്ങൾ നടന്നുവെന്നും വി എൻ വാസവൻ പറഞ്ഞു.

Hot Topics

Related Articles