കോഴിക്കോട്: കായണ്ണയില്‍ അങ്കണവാടിയില്‍ നിന്ന് അമ്മയോടൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്ന മൂന്നര വയസുകാരനെ പിക്കപ്പ് ഇടിച്ചു. ദാരുണാന്ത്യം. കായണ്ണ കാപ്പുമ്മല്‍ ബബിലേഷിന്റെയും ദീഷ്ണയുടെയും ഏക മകൻ ആര്യൻ ആണ് മരിച്ചത്. ഉച്ചക്ക് മൂന്ന് മണിയോടെ കൂടത്താംപൊയില്‍ അങ്കണവാടിക്ക് സമീപമാണ് അപകടം ഉണ്ടായത്.
Advertisements
അമ്മയ്ക്ക് ഒപ്പം അങ്കണവാടിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങും വഴിയാണ് റിവേഴ്സ് വന്ന പിക്കപ്പ് ആര്യന്റെ ദേഹത്ത് കയറി ഇറങ്ങിയത്. പേരാമ്പ്രയിലെ ഒരു ഗ്യാസ് ഏജൻസിക്ക് വേണ്ടി ഗ്യാസ് വിതരണം നടത്തുന്ന പിക്കപ്പ് ആണ് അപകടം ഉണ്ടാക്കിയത്.

