വാള്‍ട്ടര്‍ വീരയ്യ 150 കോടി ക്ലബില്‍: ആഘോഷമാക്കി ചിരഞ്ജീവി ആരാധകര്‍

തെലുങ്കു സൂപ്പര്‍താരം ചിരഞ്‍ജീവി നായകനായ വാള്‍ട്ടര്‍ വീരയ്യ 150 കോടി ക്ലബില്‍ ഇടംപിടിച്ചു. ചിത്രം ബോക്സ് ഓഫീസില്‍ തരംഗം സൃഷ്ടിക്കുകയാണെന്നാണ് അണിയറയില്‍ നിന്ന് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ചിരഞ്ജീവിയുടെ ഈ നേട്ടം ആരാധകര്‍ ആഘോഷമാക്കിയിരിക്കുകയാണ്.

കെ എസ് രവീന്ദ്ര ആണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. ദേവി ശ്രീ പ്രസാദാണ് സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.. ആര്‍തര്‍ എ വില്‍സണ്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. നിരഞ്‍ജൻ ദേവറാമണെ ചിത്രസംയോജനം നിര്‍വഹിക്കുന്ന ‘വാള്‍ട്ടര്‍ വീരയ്യ’യുടെ സംഘട്ടനം റാം ലക്ഷ്‍മണാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് മൈത്രി മൂവി മേക്കേഴ്സിന്‍റെ ബാനറിലാണ്. കോന വെങ്കട്, കെ ചക്രവര്‍ത്തി റെഡ്ഡി എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്. ചിരഞ്ജീവിയുടെ കരിയറിലെ 154-ാം ചിത്രമാണ് ഇത്.

Hot Topics

Related Articles